Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
USA

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

by Brave India Desk
Nov 23, 2026, 08:34 pm IST
in USA, World, Technology
Share on Facebook
Tweet
WhatsApp
Telegram

 

സഹസ്ഥാപകൻ ജെൻസെൻ ഹുവാങ്ങിനെ വീണ്ടും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) തിരിച്ചെടുക്കാൻ എൻവിഡിയ ഡയറക്ടർ ബോർഡ് തീരുമാനിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ വൻ കുതിപ്പ്. തിങ്കളാഴ്ച വാൾ സ്ട്രീറ്റിലെ പ്രീ-മാർക്കറ്റ് വ്യാപാരത്തിൽ എൻവിഡിയ ഓഹരികൾ ഏകദേശം 30 ശതമാനത്തോളമാണ് ഉയർന്നത്. ഹുവാങ്ങിനെ തിരിച്ചെടുക്കില്ലെന്ന് ദിവസങ്ങൾക്ക് മുൻപ് നിലപാടെടുത്തിരുന്ന ബോർഡ്, പെട്ടെന്നുണ്ടായ യു-ടേണിലൂടെ അദ്ദേഹത്തെ വീണ്ടും പ്രസിഡന്റും സിഇഒയും ബോർഡ് ഡയറക്ടറുമായി ഏകകണ്ഠമായി നിയമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹുവാങ്ങിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി.

Stories you may like

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

രാഷ്ട്രീയ സംഘർഷവും സാമ്പത്തിക തകർച്ചയും; ടെക്സ്റ്റൈൽ മേഖലയും തകർന്നു; ബംഗ്ലാദേശിൽ പ്രതിസന്ധി രൂക്ഷമാകുന്നു

വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നവംബർ 11-നാണ് 63-കാരനായ ജെൻസെൻ ഹുവാങ് സിഇഒ സ്ഥാനം രാജിവെച്ചത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ‘മെഗാസ്പീഡ് ഇന്റർനാഷണൽ’ എന്ന കമ്പനിയിലെ മുൻ എക്സിക്യൂട്ടീവ് ആയ ആലീസ് ഹുവാങ്ങുമായുള്ള ബന്ധമായിരുന്നു ഇതിൽ ഏറെ വിവാദമായത്. ഇവർക്ക് ചൈനീസ് രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ അധികൃതർ സംശയിച്ചിരുന്നു. എന്നാൽ ചൈന ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഹുവാങ്ങിന്റെ അപ്രതീക്ഷിത പടിയിറക്കം എൻവിഡിയയുടെ ഭാവിയെയും വളർച്ചയെയും ബാധിക്കുമോ എന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ശക്തമായിരുന്നു.

എന്നാൽ മുതിർന്ന അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹുവാങ്ങിന്റെ തിരിച്ചുവരവ് രാജ്യസുരക്ഷയ്ക്ക് യാതൊരുവിധ ഭീഷണിയും ഉയർത്തില്ലെന്ന് ബോധ്യപ്പെട്ടതായും, അദ്ദേഹത്തിന്റെ നേതൃത്വശേഷിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ബോർഡ് വ്യക്തമാക്കി. വെറുമൊരു വീഡിയോ ഗെയിം ചിപ്പ് നിർമ്മാണ കമ്പനിയിൽ നിന്ന് എൻവിഡിയയെ ലോകത്തെ ഒന്നാം നമ്പർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പ് നിർമ്മാതാക്കളാക്കി മാറ്റിയതിൽ ഹുവാങ്ങിനുള്ള നിർണ്ണായക പങ്കാണ് നിക്ഷേപകരുടെ ആത്മവിശ്വാസം കുത്തനെ ഉയരാൻ കാരണമായത്.

എൻവിഡിയ ബോർഡിന്റെ തീരുമാനത്തെ ‘കൃത്യവും ഉചിതവുമായ തീരുമാനം’ എന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ജെൻസെൻ ഹുവാങ്ങിനെ ‘മികച്ച രാജ്യസ്നേഹിയും ദേശീയ നിധിയും’ (Great patriot and national treasure) എന്ന് വിശേഷിപ്പിച്ച ട്രംപ്, എൻവിഡിയയുടെ വിജയത്തിനും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് അനിവാര്യമാണെന്നും വ്യക്തമാക്കി. ഹുവാങ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് യുഎസ് അറ്റോർണി ജനറൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച ഷെൻഷെനിൽ വെച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലും, ഹുവാങ് രണ്ടാമതൊരു അവസരം അർഹിക്കുന്നുണ്ടെന്ന് താൻ പറഞ്ഞിരുന്നതായി ട്രംപ് വെളിപ്പെടുത്തി.

അതേസമയം, സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും ഹുവാങ്ങിനെ ലക്ഷ്യമിട്ടുള്ള വിദേശ രഹസ്യാന്വേഷണ നീക്കങ്ങളെക്കുറിച്ചും കയറ്റുമതി നിയന്ത്രണ നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുമുള്ള ആഭ്യന്തര അന്വേഷണം തുടരാൻ തന്നെയാണ് കമ്പനിയുടെ തീരുമാനം. അമേരിക്കൻ ദേശീയ സുരക്ഷ സംരക്ഷിക്കാൻ കമ്പനിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാനും കമ്പനി നടപടി തുടങ്ങിയിട്ടുണ്ട്.

നേതൃത്വപരമായ അനിശ്ചിതത്വങ്ങൾക്കിടയിലും സാമ്പത്തിക രംഗത്ത് എൻവിഡിയ വൻ മുന്നേറ്റമാണ് നടത്തുന്നത്. മൂന്നാം പാദത്തിൽ 116 ബില്യൺ ഡോളറിലധികം വരുമാനമാണ് കമ്പനി നേടിയത്. മുൻവർഷത്തേക്കാൾ ഇരട്ടിയോളം വരുമാനമാണിത്. ഡാറ്റാ സെന്റർ ബിസിനസിൽ നിന്ന് മാത്രം 107.6 ബില്യൺ ഡോളർ വരുമാനം നേടിയ എൻവിഡിയ, ജനുവരിയിൽ അവസാനിക്കുന്ന പാദത്തിൽ 130 ബില്യൺ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഹുവാങ്ങിന്റെ തിരിച്ചുവരവോടെ കമ്പനി കൂടുതൽ സ്ഥിരതയോടെ മുന്നോട്ട് പോകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

Tags: Jensen HuangNvidiaNvidia CEOTrump cheers Jensen Huang
Share
Tweet
Send
Share

Latest stories from this section

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായി ഇന്ത്യ, ലോകത്ത് മൂന്നാം സ്ഥാനത്ത്!’

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

Latest News

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

മരമില്ലിൽ തുടങ്ങി,ലോകത്തെ വിരൽത്തുമ്പിൽ നിർത്തി:ഒരൊറ്റ പരിഹാസച്ചിരിയിൽ തകർന്നടിഞ്ഞു: നോക്കിയ ഇന്നും നിങ്ങളുടെ കയ്യിലുണ്ട്

മരമില്ലിൽ തുടങ്ങി,ലോകത്തെ വിരൽത്തുമ്പിൽ നിർത്തി:ഒരൊറ്റ പരിഹാസച്ചിരിയിൽ തകർന്നടിഞ്ഞു: നോക്കിയ ഇന്നും നിങ്ങളുടെ കയ്യിലുണ്ട്

‘ജമ്മു കശ്മീർ വഖഫ് ബോർഡ് രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; ശ്രീനഗറിലെ നഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്ത് കിരൺ റിജിജു

‘ജമ്മു കശ്മീർ വഖഫ് ബോർഡ് രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; ശ്രീനഗറിലെ നഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്ത് കിരൺ റിജിജു

രാഷ്ട്രീയ സംഘർഷവും സാമ്പത്തിക തകർച്ചയും; ടെക്സ്റ്റൈൽ മേഖലയും തകർന്നു; ബംഗ്ലാദേശിൽ പ്രതിസന്ധി രൂക്ഷമാകുന്നു

രാഷ്ട്രീയ സംഘർഷവും സാമ്പത്തിക തകർച്ചയും; ടെക്സ്റ്റൈൽ മേഖലയും തകർന്നു; ബംഗ്ലാദേശിൽ പ്രതിസന്ധി രൂക്ഷമാകുന്നു

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘വിട്ടുമാറാത്ത പനിയും ക്ഷീണവും വെറും സാധാരണ അസുഖമാണെന്ന് കരുതി തള്ളിക്കളയരുത്; രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാകാം, മുന്നറിയിപ്പുമായി ഡോക്ടർ’

‘വിട്ടുമാറാത്ത പനിയും ക്ഷീണവും വെറും സാധാരണ അസുഖമാണെന്ന് കരുതി തള്ളിക്കളയരുത്; രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാകാം, മുന്നറിയിപ്പുമായി ഡോക്ടർ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies