Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ആംബുലൻസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് കടത്തി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും മാറ്റി

by Brave India Desk
Sep 17, 2020, 11:10 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ : ആംബുലൻസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് കടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും മാറ്റി. ഇരിട്ടി ചീരാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി എം.സുബി ലാഷിനെയാണ് മാറ്റിയത്. മൈസൂർ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കർണാടകയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവുകടത്തിയെന്ന കേസിലാണ്
സി.പി.എം നേതാവും, 108 ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു)
ജില്ലാ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായ സുബിലാഷിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.

ആറ്റിങ്ങലിൽ കണ്ടെയ്നർ വാഹനത്തിൽ 500 കിലോ കഞ്ചാവ് പിടികൂടിയ കേസിൻ്റെ തുടർ അന്വേഷണത്തിലാണ് സുബിലാഷും സഹോദരൻ സുബിത്തും കർണാടക പോലീസിൻ്റെ പിടിയിലായത്.കണ്ണൂർ അഞ്ചരക്കണ്ടി കോവിഡ് സെൻ്ററിലെ 108 ആംബുലൻസ് ഡ്രൈവറായ സുബിലാഷ് നേരത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചാണിയാൾ ജോലിയിൽ പ്രവേശിച്ചത്.

Stories you may like

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

നേരത്തെ 108 ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിലായപ്പോൾ, സുബിലാഷിൻ്റെ ക്രിമിനൽ പശ്ചാത്തലവും ചർച്ചയായിരുന്നു. പോലീസ് ക്ലിയറൻസ് ഇല്ലാതെയാണ് ഇയാളെ നിയമിച്ചത്.

അതിനിടെ, സുബിലാഷിൻ്റെ അറസ്റ്റ് സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. ഈ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ രംഗത്തുവന്നുകഴിഞ്ഞു. പീഢനത്തിന് ആംബുലൻസ് ഡ്രൈവർ പിടിയിലായ സമയത്ത് സുബിലാഷിൻ്റെ വിഷയം ഉയർന്നു വന്നിരുന്നുവെങ്കിലും നേതൃത്വം മൗനം പാലിക്കുകയായിരുന്നു.

രാഷ്ട്രീയ സമരങ്ങൾക്ക് പുറമെ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ 108 ആംബുലൻസ് ഡ്രൈവറായി നിയമിച്ചതും, ഇവരുടെ സംഘടനയുടെ സംസ്ഥാന ട്രഷററാക്കിയതും പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയാണെന്നാണ് ആരോപണം.
മയക്കുമരുന്ന് കടത്തു കേസിൽ കർണാടക പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് സുബിലാഷിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാൻ സി.പി.എം പായം ലോക്കൽ കമ്മിറ്റി തീരുമാനമെടുത്തതെന്നും, കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമായ ശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്നുമാണ് ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യൻ നൽകുന്ന വിശദീകരണം.

Tags: cpm
Share10
Tweet
Send
Share

Latest stories from this section

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Latest News

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

മരമില്ലിൽ തുടങ്ങി,ലോകത്തെ വിരൽത്തുമ്പിൽ നിർത്തി:ഒരൊറ്റ പരിഹാസച്ചിരിയിൽ തകർന്നടിഞ്ഞു: നോക്കിയ ഇന്നും നിങ്ങളുടെ കയ്യിലുണ്ട്

മരമില്ലിൽ തുടങ്ങി,ലോകത്തെ വിരൽത്തുമ്പിൽ നിർത്തി:ഒരൊറ്റ പരിഹാസച്ചിരിയിൽ തകർന്നടിഞ്ഞു: നോക്കിയ ഇന്നും നിങ്ങളുടെ കയ്യിലുണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies