സിദ്ദിഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ പങ്കെടുക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ കെ സുജിത്. സംഘടനയുടെ പണം ചെലവഴിച്ച് കോടതിയില്‍ കേസ് നടത്തുന്നതും വര്‍ഗ്ഗീയത പ്രചരിപ്പിച്ച് മാധ്യമ പ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുന്നതും പത്രപ്രവര്‍ത്തക യൂണിയന്റെ അന്തസ്സിന് ചേരുന്നതല്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചെയ്യേണ്ട പണി പത്രപ്രവര്‍ത്തക യൂണിയന്‍ ചെയ്യരുതെന്നും, അവരുടെ പിണിയാളുകളായി അധപതിക്കരുതെന്നും സുജിത് പറയുന്നു.
‘സിദ്ദിഖ് കാപ്പനെ മൂന്നുനാല് വര്‍ഷമായി പരിചയമുണ്ട്. മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പുറമേക്ക് പറയാറില്ലെങ്കിലും സിദ്ദിഖ് അതാണെന്ന് ഡല്‍ഹിയിലെ സഹപ്രവര്‍ത്തകരെപ്പോലെ തന്നെ എനിക്കും അറിയാമെന്നും സുജിത് വിശദീകരിക്കുന്നു.
സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ആ പ്രതിഷേധത്തില്‍ പങ്കെടുക്കാനില്ലെന്ന് സഹപ്രവര്‍ത്തകരെയും യൂണിയന്‍ ഭാരവാഹികളെയും അറിയിച്ചുകൊള്ളട്ടെ.
സിദ്ദിഖ് കാപ്പനെ മൂന്നുനാല് വര്‍ഷമായി പരിചയമുണ്ട്. മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പുറമേക്ക് പറയാറില്ലെങ്കിലും സിദ്ദിഖ് അതാണെന്ന് ഡല്‍ഹിയിലെ സഹപ്രവര്‍ത്തകരെപ്പോലെ തന്നെ എനിക്കും അറിയാം.
കേന്ദ്ര സര്‍ക്കാരിന്റെ നടപടി നേരിട്ട മൗദൂദി ചാനല്‍ ഉള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഹത്രാസില്‍ പോയിട്ടുണ്ട്. അവരില്‍ യോഗിയെ എതിര്‍ക്കുന്നവരുണ്ട്, അനുകൂലിക്കുന്നവരുണ്ട്, മുസ്ലിങ്ങളുണ്ട്, മുസ്ലിം അല്ലാത്തവരുണ്ട്. അവരെയൊന്നും കസ്റ്റഡിയില്‍ എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. സിദ്ദിഖിനെതിരെ മാത്രം എന്തുകൊണ്ട് നടപടി ഉണ്ടായെന്നാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ചിന്തിക്കേണ്ടത്.
മാധ്യമ പ്രവര്‍ത്തനത്തിന് പോയവര്‍ തിരിച്ചെത്തിയിട്ടുണ്ട്. സിദ്ദിഖ് തിരിച്ചെത്താത്തത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനത്തിന് പോയതുകൊണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മാധ്യമ പ്രവര്‍ത്തനം നടത്താന്‍ പോകുമ്പോള്‍ എന്തിനാണ് പോപ്പുലര്‍ ഫ്രണ്ടുകാരെ കൂടെക്കൂട്ടുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയനും അഴിമുഖവും വ്യക്തമാക്കേണ്ടതുണ്ട്. സംഘടനയുടെ പണം ചെലവഴിച്ച് കോടതിയില്‍ കേസ് നടത്തുന്നതും വര്‍ഗ്ഗീയത പ്രചരിപ്പിച്ച് മാധ്യമ പ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുന്നതും പത്രപ്രവര്‍ത്തക യൂണിയന്റെ അന്തസ്സിന് ചേരുന്നതല്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചെയ്യേണ്ട പണി പത്രപ്രവര്‍ത്തക യൂണിയന്‍ ചെയ്യരുത്. അവരുടെ പിണിയാളുകളായി അധപതിക്കരുത്.നിരവധി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുള്ളപ്പോള്‍ സിദ്ദിഖ് കാപ്പന്‍ എങ്ങനെ യൂണിയന്‍ സെക്രട്ടറിയായെന്ന് അമ്പരന്നിട്ടുണ്ട്. ഡല്‍ഹി ഘടകത്തിലെ അഴിമതി ആരോപണം ഉള്‍പ്പെടെയുള്ള സവിശേഷ സാഹചര്യത്തിന്റെ ഫലമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ യൂണിയന്റെ ഇപ്പോഴത്തെ അമിത താത്പര്യം കാണുമ്പോള്‍ മറ്റുചില അന്തര്‍ധാരകള്‍ കൂടിയുണ്ടായിരുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
സിഎഎയിലും ഹത്രാസിലും സംഘര്‍ഷത്തിനും കലാപത്തിനും പോപ്പുലര്‍ ഫ്രണ്ട് കോടികള്‍ ഒഴുക്കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ആരൊക്കെ പങ്കുപറ്റിയെന്ന ചോദ്യം ഉയര്‍ന്നാല്‍ നിഷേധിക്കാനാകുമോ?. രാഷ്ട്രീയ പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് മാധ്യമ മേഖലയില്‍ വിഭാഗീയത വളര്‍ത്തുന്ന നീക്കങ്ങളില്‍നിന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പിന്മാറണം. ഭാരവാഹിത്വത്തില്‍നിന്നും സിദ്ദിഖിനെ പുറത്താക്കണം.
https://www.facebook.com/sujithk.kadamkodu/posts/3449228841831587












