Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘സ്വപ്‌നങ്ങൾ ചിറകു വിടർത്തി, ആകാശം കീഴടക്കി’ ; തീരദേശമേഖലയുടെ പെണ്മയ്ക്ക് പെരുമ നൽകി സ്വന്തം നാട്ടിൽ പറന്നിറങ്ങി ജെനി ജെറോം

by Brave India Desk
May 23, 2021, 11:46 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തീരദേശത്ത് നിന്നും ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം തിരുവനന്തപുരത്തേക്ക് പറന്നിറങ്ങി. ഇന്നലെ രാത്രി 10.25ന് ഷാർജയിൽ നിന്ന് തിരിച്ച എയർ അറേബ്യ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത് മലയാളി പെൺ പെരുമയോടെയാണ്. എയർ അറേബ്യ വിമാനം സഹ‌പൈലറ്റായി വിമാനം നിയന്ത്രിച്ചത് തെക്കൻ തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള 23കാരിയായ ജെനി ജെറോം ആണ്. ജെനിയുടെ എട്ടാം ക്ലാസ് മുതലുള്ള പൈലറ്റ് ആകണമെന്ന് മോഹമാണ് ഇതിലൂടെ പൂവണിയുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടിയാണ് ജെനി നേടിയത്.

തിരുവനന്തപുരം കൊച്ചുതുറയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗവും അ‌ജ്മാനിലെ സ്വകാര്യ കമ്പനിയിൽ സൂപ്രണ്ടുമായ ജെറോം ജോറിസിന്റെയും വീട്ടമ്മയായ ഷേർളിയുടെയും മകളാണ് ജെനി. വളർന്നതും പഠിച്ചതും അജ്മാനിലാണ്.

Stories you may like

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ചെറുപ്പം മുതലേ വിമാനം പറപ്പിക്കുന്നതിനെ പറ്റിയായിരുന്നു ജെനിയുടെ ചിന്തകളെല്ലാം. സ്വപ്നം എന്തെന്ന് ചോദിച്ചാൽ പൈലറ്റാകണം എന്ന് പറയും. വളർന്നപ്പോൾ പൈലറ്റ് സ്വപ്നവും കൂടെ വളർന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ,​ ജെനിയുടെ ആഗ്രഹമറിയാവുന്ന ചിലരൊക്കെ ചോദിച്ചു, പൈലറ്റാകണോ, വേറെ എന്തെങ്കിലും പഠിച്ചാൽ പോരേ…ആർക്കും നിരുത്സാഹപ്പെടുത്താൻ പറ്റാത്തത്ര ശക്തമായിരുന്നു അവളുടെ ആഗ്രഹം. കുടുംബവും കൂടെ നിന്നു. ഷാർജ ആൽഫ ഏവിയേഷൻ അക്കാ‌ഡമിയിലായിരുന്നു പഠനം. 18 മാസത്തെ കോഴ്സ് കൊവിഡ് കാരണം കുറച്ചു നീണ്ടു.

പരിശീലനത്തിനിടെ ഒരു അപകടവും സംഭവിച്ചിരുന്നു. ഫിലിപ്പൈൻസിൽ ട്രെയിംനിംഗ് നടക്കുമ്പോൾ എൻജിൻ തകരാറുമൂലം വിമാനം ഇടിച്ചിറക്കേണ്ടി വന്നു. ജെനിക്ക് കാര്യമായ പരിക്കേറ്റില്ല. ഭയന്നുപോയെങ്കിലും ആകാശയാത്രയോടുള്ള പ്രണയത്തിന് മുന്നിൽ അതൊന്നുമല്ലായിരുന്നു. ആഗ്രഹമുണ്ടെങ്കിൽ എന്തും നേടാമെന്നതിന്റെ ഉദാഹരണമാണ് ഈ പെൺകുട്ടി.

തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറന്നപ്പോൾ അത് കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടിയായി.

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പൊ ജെനിക്ക് കൈയടിക്കുകയാണ്.

ഇത്തരം കര്‍മപഥത്തിലേയ്ക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണെന്നും ജെനി ജെറോമിന് ആശംസകള്‍ നേരുന്നുവെന്നും ശൈലജ ടീച്ചര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘കേരളത്തിലെ തീരദേശമേഖലയ്ക്ക് മറ്റൊരു ചരിത്രനേട്ടം കൂടി, ജെനി ജെറോമിന് അഭിനന്ദനങ്ങൾ’ ഷെയ്ൻ നി​ഗം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

 

 

Tags: Jennie Jeromfirst women commercial pilotwomen pilot
Share12
Tweet
Send
Share

Latest stories from this section

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

Latest News

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിച്ചു’; ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾ അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിച്ചു’; ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾ അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ്  വികസനത്തിന്റെ പുതുയുഗത്തിലേക്ക്

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ് വികസനത്തിന്റെ പുതുയുഗത്തിലേക്ക്

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

45 ദിവസം തുടർച്ചയായി ദിവസവും ഓരോ വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

45 ദിവസം തുടർച്ചയായി ദിവസവും ഓരോ വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies