കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ബോഗി വേർപെട്ടു. ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വേണാട് എക്സ്പ്രസിന്റെ ബോഗിയാണ് എഞ്ചിനിൽ നിന്നും വേർപെട്ടത്.
അങ്കമാലിക്കടുത്ത് ചൊവ്വരയിൽ വെച്ചായിരുന്നു സംഭവം. പ്രശ്നം പരിഹരിച്ച ശേഷം ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.
അറ്റകുറ്റപ്പണി കാരണം ഒരു മണിക്കൂർ വൈകിയാണ് തീവണ്ടി യാത്ര തുടർന്നത്.











