കോയമ്പത്തൂർ: ഭാര്യയും രണ്ട് മക്കളുമുള്ള മുസ്തഫക്കൊപ്പം ഒളിച്ചോടിയ ഒരു കുട്ടിയുടെ അമ്മയായ യുവതിയെ കോയമ്പത്തൂരിലെ ലോഡ്ജിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലായ് 19 മുതലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെ കാണാതായത്.
ബിന്ദുവിന്റെയും മുസ്തഫയുടെയും ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലായ് 26നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്.
കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജിവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുസ്തഫക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. കൈ ഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.












