ചെന്നൈ: അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് നടനും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ കണ്ണന് (48) അന്തരിച്ചു. തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ ‘അതിശയ ഉലകം’ സിനിമകളില്‍ പ്രവര്‍ത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ ‘സരോജ’ത്തില്‍ അതിഥി വേഷത്തിലും അഭിനയിച്ചു.
സിംഗപ്പൂരില്‍ ജനിച്ചു വളര്‍ന്ന ആനന്ദ കണ്ണന് 90-കളിലാണ് ടെലിവിഷന്‍ അവതാരകനായെത്തുന്നത്. സിംഗപ്പൂര്‍ വസന്തം ടിവിയിലായിരുന്നു തുടക്കം. വിദേശത്തടക്കം നിരവധി പരിപാടികള്‍ അവതരിപ്പിച്ചു.
2000-ത്തിന്റെ തുടക്കത്തില്‍ ചെന്നൈയിലേക്ക് താമസം മാറിയതിന് ശേഷം സണ്‍ നേടി വർക്കിൽ ജോലി ചെയ്തു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കും എത്തി.












