കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. ആദൂർ സ്വദേശി ഉസ്മാനാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഉസ്മാന്റെ ഫോൺ രേഖകൾ പരിശോധിച്ചാണ് മുംബൈയിൽ നിന്നും പൊലീസ് ഇയാളെ പിടികൂടിയത്. ഉസ്മാനെതിരെ പോക്സോ, ആത്മഹത്യപ്രേരണ, ബാലനീതി വകുപ്പ് തുടങ്ങിയവ ചുമത്തി കേസെടുത്തു.











