പാലക്കാട്: കാഞ്ഞിരപ്പുഴ ബിവറേജസ് ഔട്ട്ലെറ്റിലെ നാല് ദിവസത്തെ കളക്ഷന്‍ തുകയുമായി ജീവനക്കാരന് മുങ്ങി. കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനായ ഗിരീഷാണ് 31,25,240 രൂപയുമായി മുങ്ങിയത്. വാളയാര്‍ അതിര്‍ത്തിയ്ക്ക് ശേഷം ഇയാളുടെ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ല. അതിനാല്‍ തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒക്ടോബര്‍ 21 മുതല്‍ 24 വരെയുളള കളക്ഷനാണ് ഇയാള്‍ ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ ശേഷം മുങ്ങിയത്. ചിറയ്ക്കല്‍പടി എസ്ബിഐ ശാഖയിലേക്കായിരുന്നു പണം കൊണ്ടുപോയത്. ഷോപ്പ് മാനേജരില്‍ നിന്നും പണം വാങ്ങിയ ഗിരീഷ് സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും താന്‍ പോകുകയാണെന്നും ഫോണില്‍ മാനേജര്‍ക്ക് ശബ്ദ സന്ദേശമയച്ചു. അടുത്തുളള പെട്രോള്‍ പമ്പിൽ നിന്ന് നിറയെ ഇന്ധനമടിച്ചു. ഈ വിവരങ്ങളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.











