കൊല്ലം: ആറ് മാസമായി ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്.ബിജുമോനാണ് ജീവനൊടുക്കിയത്.
ആറുമാസമായി വേതനമില്ലാത്തതിനാൽ സാമ്പത്തികപ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് സാക്ഷരതാപ്രേരക് അസോസിയേഷൻ ആരോപിച്ചു. വേതനത്തിനായി അസോസിയേഷൻ സെക്രട്ടറിയറ്റിന് മുന്നിൽ സമരം തുടരുന്നതിനിടെയാണ് ഇ.എസ് ബിജുമോൻ ജീവനൊടുക്കിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശവകുപ്പിന് കീഴിലാക്കിയെങ്കിലും ഇത് നടപ്പാകാതെ വന്നതാണ് ശമ്പളം വൈകാൻ കാരണമെന്നാണ്് വിവരം. സംസ്ഥാനത്ത് 1714 പ്രേരക്മാർ ശമ്പളം കിട്ടാതെ പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ പറയുന്നു.












