Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു; മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു; ഷെയ്ഖ് ഹസീന

by Brave India Desk
Nov 19, 2026, 02:48 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറോടെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും വൻ രാഷ്ട്രീയ സംഘർഷവും കലാപവും ആളിപ്പടരുന്നു. നിരോധിക്കപ്പെട്ട അവാമി ലീഗ് പ്രവർത്തകർ തെരുവിലിറങ്ങി ശക്തിപ്രകടനം ആരംഭിച്ചതോടെ, മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ ചിറ്റഗോങ്ങിലെ തറവാട് വീടിന് അക്രമികൾ തീയിട്ടു. ബുധനാഴ്ച രാത്രി 11.30-ഓടെ ചിറ്റഗോങ്ങിലെ പഞ്ച്‌ലൈഷ് (Panchlaish) മേഖലയിലുള്ള വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീവെച്ചത്. അപകടസമയത്ത് വീടിന്റെ രണ്ടും മൂന്നും നിലകളിൽ യൂനുസിന്റെ രണ്ട് സഹോദരങ്ങളുടെ കുടുംബങ്ങൾ താമസിച്ചിരുന്നെങ്കിലും പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരും കാവൽക്കാരും ചേർന്ന് ഉടൻ തന്നെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം 18 മാസത്തോളം ബംഗ്ലാദേശിനെ നയിച്ച മുഹമ്മദ് യൂനുസിനെതിരെയും അദ്ദേഹം സ്ഥാപിച്ച ഗ്രാമീൺ ബാങ്കിനെതിരെയും രാജ്യവ്യാപകമായി ആക്രമണങ്ങൾ നടക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്തെ 37 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് നേരെ തീവെപ്പും ആക്രമണവും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. അവാമി ലീഗ് ആഹ്വാനം ചെയ്ത അഞ്ച് ദിവസത്തെ പ്രതിഷേധ പരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച (നവംബർ 19) രാജ്യവ്യാപകമായി രാവിലെ മുതൽ വൈകുന്നേരം വരെ ലോക്ക്ഡൗൺ (ബന്ദ്) ആചരിക്കുകയാണ്.

Stories you may like

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഷെയ്ഖ് ഹസീനയുടെ ജന്മനാടായ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഘർഷം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഗോപാൽഗഞ്ചിലെ തുങ്കിപാറ പോലീസ് സ്റ്റേഷൻ ആക്രമിച്ച നൂറുകണക്കിന് അവാമി ലീഗ് പ്രവർത്തകർ അറസ്റ്റിലായ സഹപ്രവർത്തകരെ മോചിപ്പിക്കുകയും പോലീസ് സ്റ്റേഷനും വാഹനങ്ങളും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. തുടർആക്രമണങ്ങൾ ഭയന്ന് പോലീസുകാർ സ്റ്റേഷൻ ഉപേക്ഷിച്ച് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് പിന്മാറിയതായാണ് വിവരം. ഭരണകക്ഷിയായ ബി.എൻ.പി (BNP) എം.പിമാരായ എസ്.എം. ജിലാനിയുടെ വീടും കെ.എം. ബാബറിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും അക്രമികൾ തീയിട്ടു നശിപ്പിച്ചു. നരയിലിൽ അവാമി ലീഗിനെതിരെ പ്രകടനം നടത്തിയ രണ്ട് ബി.എൻ.പി നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

തലസ്ഥാനമായ ധാക്കയിലടക്കം 28 ജില്ലകളിൽ ബോംബേറും വാഹനങ്ങൾക്ക് തീയിടലും റെയിൽവേ ട്രാക്കുകൾ കത്തിക്കലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കലാപം നിയന്ത്രിക്കാൻ 96 പ്ലാറ്റൂൺ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (BGB) സൈനികരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുൻ വിദ്യാഭ്യാസ മന്ത്രി നൂറുൽ ഇസ്ലാം നഹിദ് ഉൾപ്പെടെ 71 അവാമി ലീഗ് നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, അവാമി ലീഗിനെ ‘ഭീകരസംഘടന’ എന്ന് വിശേഷിപ്പിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബി.എൻ.പി അധ്യക്ഷനുമായ താരിഖ് റഹ്മാൻ, വിദേശത്തിരുന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഷെയ്ഖ് ഹസീന ശ്രമിക്കുന്നതെന്ന് ആരോപിച്ചു. ഭരണകൂട സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങിപ്പോയി അവാമി ലീഗിനെ രാഷ്ട്രീയമായി നേരിടാൻ ബി.എൻ.പി എം.പിമാർക്ക് പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 2024-ലെ പ്രക്ഷോഭത്തിലെന്നപോലെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ച് നിന്ന് ഫാസിസ്റ്റ് ശക്തികളുടെ തിരിച്ചുവരവ് തടയണമെന്നും താരിഖ് റഹ്മാൻ ആഹ്വാനം ചെയ്തു.

Tags: Muhammad yunusSheikh Hasina
Share
Tweet
Send
Share

Latest stories from this section

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

Latest News

ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു; മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു; ഷെയ്ഖ് ഹസീന

ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു; മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു; ഷെയ്ഖ് ഹസീന

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies