കൊച്ചി : മാലിന്യക്കുഴിയിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂരിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. ഈ കമ്പനിയിലെ ജീവനക്കാരിയാണ് കുട്ടിയുടെ അമ്മ. അമ്മയോടൊപ്പം രാവിലെ ഇവിടെ എത്തിയതായിരുന്നു കുട്ടി.
കളിക്കുന്നതിനിടെ അബദ്ധത്തിൽ മാലിന്യക്കുഴിയിൽ വീഴുകയായിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.












