കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസിനടിയിലേക്ക് മറിഞ്ഞുവീണു സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുള്‍ഖാദറിന്റെയും ഫൗസിയയുടെയും മകന് മുഹമ്മദ് ഫാസില്‍ തബ്ഷീറാണ് (22) മരിച്ചത്. മറിഞ്ഞുവീണ സമയത്ത് ബസിൻറെ പിൻചക്രം ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.
കെ.എസ്.ആര്.ടി.സി. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗിൻറെ പ്രവർത്തകനാണ് മുഹമ്മദ് ഫാസിൽ. തമീം, ത്വാഹ എന്നിവർ സഹോദരങ്ങളാണ് .പഴയ ബസ് സ്റ്റാന്‍ഡ് എം.ജി. റോഡില്‍വെച്ചായിരുന്നു അപകടം നടന്നത്.












