Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ബാര്‍ബിക്യൂവും ഗ്രില്ലും ആരോഗ്യത്തിന് നല്ലതാണോ? ഇക്കാര്യത്തില്‍ മിക്കവര്‍ക്കും തെറ്റിദ്ധാരണയെന്ന് ആരോഗ്യവിദഗ്ധര്‍

by Brave India Desk
Mar 12, 2023, 08:40 pm IST
in Food
Share on Facebook
Tweet
WhatsApp
Telegram

എണ്ണയില്‍ വറുത്തെടുക്കുന്ന മാംസാഹാരത്തെ അപേക്ഷിച്ച് ബാര്‍ബിക്യൂ ചെയ്‌തെടുക്കുന്ന മാംസം ആരോഗ്യത്തിന് വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് മിക്കവര്‍ക്കും ഉള്ള ധാരണ. പക്ഷേ, സ്‌മോക്കിംഗ്, ഗ്രില്ലിംഗ്, ബാര്‍ബിക്യൂയിംഗ്, ബേയ്ക്കിംഗ്, റോസ്റ്റിംഗ് തുടങ്ങി അമിതമായ ചൂടില്‍ മാംസം വേവിച്ചെടുക്കുന്ന രീതികളൊന്നും ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖര്‍ജി പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇത്തരം ഭക്ഷണസാധനങ്ങളുടെ ദോഷവശങ്ങള്‍ അവര്‍ വിവരിച്ചിരിക്കുന്നത്.

ഈ രീതികളില്‍ മാംസം വേവിക്കുമ്പോള്‍ വന്‍തോതില്‍ ഹെറ്ററോസൈക്ലിക് അമീനുകള്‍ (എച്ച്‌സിഎ) ഉണ്ടാകുന്നു എന്നാണ് അഞ്ജലി പറയുന്നത്. മാത്രമല്ല പുകയത്ത് വെച്ച ആഹാരം പല തരത്തിലുള്ള അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുതയും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Stories you may like

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

അനാരോഗ്യകരമായ ഈ പാചകരീതികളില്‍ വേവിച്ചെടുക്കുന്ന മാംസങ്ങളില്‍ ഉണ്ടാകുന്ന രാസവസ്തുക്കള്‍ക്ക് ഹൃദയപേശികളെയും ജനിതക പദാര്‍ത്ഥമായ ഡിഎന്‍എയെയും നശിപ്പിക്കാന്‍ കഴിയും. മാത്രമല്ല കോശങ്ങളില്‍ ഇവ പ്രായമാകല്‍ പ്രക്രിയയിക്ക് ആക്കം കൂട്ടുകയും ഇത് പിന്നീട് ശരീരത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. സ്ഥിരമായി സ്‌മോക്ക് ചെയ്തതോ ഗ്രില്‍ ചെയ്തതോ ബാര്‍ബിക്യൂ ചെയ്തതോ ആയ മാംസം കഴിക്കുന്ന, ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ സ്താനാര്‍ബുദ സാധ്യത കൂടാനും സാധ്യതയുണ്ടെന്ന് അഞ്ജലി ഓര്‍മ്മിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുകയും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് ഏറെ സൂക്ഷിക്കേണ്ടത്. ഈ മാംസാഹാരങ്ങളിലെ ഉയര്‍ന്ന അളവിലുള്ള പൂരിത കൊഴുപ്പ് അര്‍ബുദത്തിനും ഹൃദ്രോഗങ്ങള്‍ക്കും വഴിവെക്കുന്നു.

ബാര്‍ബിക്യൂ സമയത്ത് മാംസങ്ങളില്‍ രൂപപ്പെടുന്ന എച്ച്‌സിഎ, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (പിഎഎച്ച്) എന്നിങ്ങനെ രണ്ട് രാസവസ്തുക്കളാണ് അപകടകാരികളെന്ന് മറ്റൊരു പോഷകാഹാര വിദഗ്ധയായ ഇഷ്തി സലൂജയും പറയുന്നു. സ്തനാര്‍ബുദം ഉള്‍പ്പടെ പലതരത്തിലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന രീതിയില്‍ ഡിഎന്‍എയില്‍ വ്യതിയാനമുണ്ടാക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ഉയര്‍ന്ന താപനിലയില്‍ മാംസാഹാരമോ കോഴിയിറച്ചിയോ കടല്‍വിഭവങ്ങളോ പാകം ചെയ്യുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളാണ് എച്ച്‌സിഎ. ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുന്ന മാംസത്തിലെ പേശികളിലുള്ള അമിനോ ആസിഡുകള്‍, പഞ്ചസാര, ക്രിയാറ്റിന്‍ എന്നിവ തമ്മില്‍ പ്രവര്‍ത്തിക്കുകയും അത് ഡിഎന്‍എയില്‍ രോഗങ്ങളുണ്ടാക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. മാംസം കൂടുതല്‍ നേരം ഗ്രില്‍ ചെയ്യുമ്പോള്‍ കൂടുതല്‍ എച്ച്‌സിഎയും പിഎഎച്ചും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

എന്നിരുന്നാലും മാംസാഹാരപ്രിയര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. എച്ച്‌സിഎയ്ക്കും പിഎഎച്ചിനും ഡിഎന്‍എയെ നശിപ്പിക്കണമെങ്കില്‍ ശരീരത്തില്‍ ബയോആക്ടിവേഷന്‍ എന്ന പ്രക്രിയയിലൂടെ പ്രത്യേക എന്‍സൈമുകള്‍ അവയെ മാറ്റണം. ഈ എന്‍സൈമുകളുടെ പ്രവര്‍ത്തനം പലരിലും പലതരത്തിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ അര്‍ബുദം അടക്കമുള്ള രോഗസാധ്യതയും പലരിലും പല തരത്തിലായിരിക്കും.

ഇനി ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ ഏറെ ഇഷ്ടമുള്ളവര്‍ക്ക് അതൊഴിവാക്കാതെ അപകടം ഒഴിവാക്കാന്‍ ചില നിര്‍ദ്ദേശങ്ങളും അഞ്ജലി നല്‍കുന്നുണ്ട്

  • വല്ലപ്പോഴും മാത്രം ഇത്തരം ഭക്ഷണം കഴിക്കുക, കഴിക്കുമ്പോള്‍ അത് മാത്രമായി കഴിക്കാതിരിക്കുക
  • അത്തരം ഭക്ഷണങ്ങള്‍ക്കൊപ്പം പച്ചക്കറി സാലഡുകളും പഴങ്ങളും കഴിക്കുക
  • ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം ചെറുനാരങ്ങാനീര് ഒഴിച്ച ഉള്ളിയും റാഡിഷും പച്ചയ്ക്ക് കഴിക്കുക. മാംസാഹാരം ഉണ്ടാക്കുന്ന ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ ഈ ആന്റിഓക്‌സിഡന്റുകള്‍ക്ക് കഴിഞ്ഞേക്കും.
  • ഗ്രില്‍ ചെയ്യുമ്പോള്‍ ഇറച്ചി തിരിച്ചിട്ടുകൊണ്ടിരിക്കുക. ഒരിടത്ത് തന്നെ അമിതമായി ചൂടേല്‍ക്കുന്നതും അതുമൂലം പിഎഎച്ചും എച്ച്‌സിഎയും ഉണ്ടാകുന്നതും കുറയ്ക്കാന്‍ അതിലൂടെ സാധിക്കും
  • ഗ്രില്‍ ചെയ്തതോ സ്‌മോക്ക് ചെയ്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ കരിഞ്ഞ ഭാഗങ്ങള്‍ ഒഴിവാക്കുക. അവിടെയാണ് ദോഷകരമായ സംയുക്തങ്ങള്‍ കൂടുതലായി കാണപ്പെടുക.
  • പാകം ചെയ്യുന്നതിന് മുമ്പ് മാംസം മസാല പിടിപ്പിച്ച് വെക്കുന്നത് എച്ച്‌സിഎ, പിഎഎച്ച് എന്നിവ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്.
Tags: BarbequeGrillSmoking FoodUnhealthy Meatheterocyclic aminesHCAspolycyclic aromatic hydrocarbonsPAHs
Share1
Tweet
Send
Share

Latest stories from this section

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

Latest News

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാനുള്ള യു.ജി.സി ചട്ടങ്ങൾ പുനഃപരിശോധിക്കും ; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies