ഭോപ്പാൽ : ഇൻഡോറിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. ഇൻഡോറിലെ പട്ടേൽ നഗറിൽ രാമനവമി ആഘോഷത്തിനിടെയാണ് സംഭവം.
ശ്രീബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്ന് ആളുകൾ കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. വലിയ പടികളുള്ള കിണറായത് കൊണ്ട് തന്നെ നിരവധി പേരാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ 13 പേർ മരിച്ചതായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് 11 മൃതദേഹങ്ങൾ (10 സ്ത്രീകളും ഒരു പുരുഷനും) കണ്ടെടുത്തു. 19 പേരെ രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയതിൽ രണ്ട് പേർ മരണപ്പെട്ടുവെന്നാണ് വിവരം. ക്ഷേത്രത്തിനുള്ളിലെ കിണറിന് മുകളിൽ ഭക്തർ നിൽക്കുമ്പോഴാണ് ഇത് തകർന്നത്. കിണറ്റിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
50-60 അടി താഴ്ചയുള്ള കിണറാണ് ഇടിഞ്ഞ് വീണത്. ഇതിൽ വെള്ളം നിറഞ്ഞിരിക്കുകയായിരുന്നു. കിണർ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വീതി കുറവായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. കിണറ്റിൽ കുടുങ്ങിയവരെ കയറിന്റെ സഹായത്തോടെ പുറത്തെടുക്കുക
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഇൻഡോറിലെ അപകടത്തിൽ അങ്ങേയറ്റം വേദനിപ്പിക്കുന്നു. മുഖ്യമന്ത്രിശിവരാജ് സിംഗ് ചൗഹാനുയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ ദ്രുതഗതിയിൽ നേതൃത്വം നൽകുന്നു. എല്ലാ ദുരിതബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം എന്റെ പ്രാർത്ഥനകളുണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു.












