Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

by Brave India Desk
Nov 18, 2026, 03:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നടപടി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ Belonging: A Journey of Love ന്റെ പ്രകാശനച്ചടങ്ങിൽ സ്റ്റാലിൻ പങ്കെടുത്തില്ല. ചടങ്ങിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് ക്ഷണിക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാലിൻ അദ്ദേഹത്തോട് സംസാരിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സോണിയ ഗാന്ധിക്ക് പുസ്തകപ്രകാശനത്തിൽ ആശംസകൾ അറിയിച്ച് സ്റ്റാലിൻ സന്ദേശം അയച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്ന് സ്റ്റാലിന്റെ സഹായിയെ ഫോണിൽ ബന്ധപ്പെട്ടാണ് ക്ഷണം അറിയിച്ചതെന്നാണ് വിവരം. വ്യക്തിപരമായ തിരക്കുകൾ കാരണം ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്ന് സ്റ്റാലിന്റെ ഓഫീസിൽ നിന്ന് അറിയിക്കുകയായിരുന്നു. ഈ സംഭവം ഇരുപാർട്ടികളുടെയും നേതാക്കൾക്കിടയിലെ അകൽച്ച വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.

Stories you may like

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഡിഎംകെയും കോൺഗ്രസും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമായിരുന്നു. കൂടുതൽ സീറ്റുകളും അധികാരത്തിൽ പങ്കാളിത്തവും കോൺഗ്രസ് ആവശ്യപ്പെട്ടത് സഖ്യത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമായി. തിരഞ്ഞെടുപ്പ് സമയത്ത് സ്റ്റാലിനും രാഹുൽ ഗാന്ധിയും ഒരുമിച്ച് പ്രചാരണം നടത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നതോടെ രാഷ്ട്രീയ സാഹചര്യം മാറി. പിന്നാലെ ഡിഎംകെ സഖ്യം വിട്ട കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും വിജയ് സർക്കാരിൽ മന്ത്രിസ്ഥാനം നേടുകയും ചെയ്തു. ദീർഘകാലമായി നിലനിന്നിരുന്ന രാഷ്ട്രീയ സൗഹൃദത്തിന് ഇതോടെ വലിയ തിരിച്ചടിയുണ്ടായി. കോൺഗ്രസിന്റെ ഈ നീക്കത്തെ ഡിഎംകെ നേതാക്കൾ വഞ്ചനയായാണ് വിശേഷിപ്പിച്ചത്.

അതേസമയം, സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശനച്ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തത് രാഷ്ട്രീയ ശ്രദ്ധ നേടി. രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമൊപ്പം മുൻനിരയിലാണ് വിജയ് ഇരുന്നത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസിന്റെ അഭിഷേക് ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളും ചടങ്ങിനെത്തി. അതേസമയം, കോൺഗ്രസുമായുള്ള ബന്ധം സൗഹൃദപരമാണെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി പ്രതികരിച്ചു. ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നത് പാർട്ടി നേതൃത്വത്തിന്റെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാലിൻ പിന്നീട് തനിക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചിരുന്നില്ലെന്നും തന്റെ സഹായിയെയാണ് ഫോണിൽ ബന്ധപ്പെട്ടതെന്നും വിശദീകരിച്ചു. ഇതോടെ ഡിഎംകെ–കോൺഗ്രസ് ബന്ധത്തിലെ യഥാർഥ സാഹചര്യം എന്താണെന്ന ചർച്ചകൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ ശക്തമായിരിക്കുകയാണ്.

Tags: congressdmkmk stalinrahul gandhi
Share
Tweet
Send
Share

Latest stories from this section

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

Latest News

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവനെടുക്കുന്ന വില്ലൻ; ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാവുന്ന കാൻസറാകുമോ സെർവിക്കൽ കാൻസർ

ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവനെടുക്കുന്ന വില്ലൻ; ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാവുന്ന കാൻസറാകുമോ സെർവിക്കൽ കാൻസർ

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

മൈക്രോസോഫ്റ്റും ആപ്പിളും ബാങ്കുകളും താളംതെറ്റിയതിന് പിന്നിൽ എ.ഐ തന്നെയോ? ‘വൾണോപ്പോക്കലിപ്സ്’ എന്ന വൻ വിപത്തിന് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാവിദഗ്ധ

മൈക്രോസോഫ്റ്റും ആപ്പിളും ബാങ്കുകളും താളംതെറ്റിയതിന് പിന്നിൽ എ.ഐ തന്നെയോ? ‘വൾണോപ്പോക്കലിപ്സ്’ എന്ന വൻ വിപത്തിന് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാവിദഗ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies