Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

by Brave India Desk
Nov 18, 2026, 03:33 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന താവളവും ‘ഡി-കമ്പനി’യുടെ ആസ്ഥാനവുമായിരുന്ന ദക്ഷിണ മുംബൈ പക്മോഡിയ സ്ട്രീറ്റിലെ ‘ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന’ കെട്ടിടം പൊളിച്ചുനീക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) നടപടികൾ ആരംഭിച്ചു. ഹജ്ജ് തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനായി 1939-ൽ നിർമ്മിച്ച ഈ ചാരിറ്റി കെട്ടിടം പതിറ്റാണ്ടുകളോളം ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഭെൻഡി ബസാർ പുനർവികസന പദ്ധതിയുടെയും റോഡ് വീതികൂട്ടലിന്റെയും ഭാഗമായി, അപകടാവസ്ഥയിലായ (C1 കാറ്റഗറി) ഈ കെട്ടിടം നവംബർ 18, 19 തീയതികളിൽ കനത്ത പോലീസ് സുരക്ഷയിൽ പൊളിച്ചുനീക്കാനാണ് ബി.എം.സി തീരുമാനം.

പോലീസ് ഹെഡ് കോൺസ്റ്റബിളായിരുന്ന ഇബ്രാഹിം കസ്കറിന്റെ മകനായി സാധാരണ വാടകക്കാരനായാണ് ദാവൂദ് ഇബ്രാഹിമും കുടുംബവും ഈ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസം തുടങ്ങിയത്. പിതാവ് ഇബ്രാഹിം കസ്കർ, മാതാവ് ആമിന ബി, സഹോദരങ്ങൾ എന്നിവർക്കൊപ്പമായിരുന്നു ദാവൂദിന്റെ ആദ്യകാല ജീവിതം. എന്നാൽ 1970-കളുടെ അവസാനത്തിലും 1980-കളിലും മുംബൈ അധോലോകത്ത് ദാവൂദിന്റെ സ്വാധീനം വളർന്നതോടെ കെട്ടിടത്തിന്റെ രണ്ടാം നില പൂർണ്ണമായും ഇയാൾ കൈയടക്കി. ഇതോടെ ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീർത്ഥാടക വിശ്രമകേന്ദ്രം ദാവൂദിന്റെ വീടും ഓഫീസും അധോലോക ആസ്ഥാനവുമായി മാറുകയായിരുന്നു.

Stories you may like

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

ഔദ്യോഗിക രേഖകളിലോ നിയമപരമായ പ്രമാണങ്ങളിലോ ദാവൂദ് ഇബ്രാഹിമിനോ കസ്കർ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിനോ ഈ കെട്ടിടത്തിൽ യാതൊരുവിധ ഉടമസ്ഥാവകാശമോ രജിസ്ട്രേഷനോ ഉണ്ടായിരുന്നില്ല. കള്ളക്കടത്ത് സാധനങ്ങൾ സൂക്ഷിക്കാനും, എതിരാളികളെ ഭീഷണിപ്പെടുത്താനുമുള്ള കേന്ദ്രമായി ദാവൂദ് ഇവിടം ഉപയോഗിച്ചു. 1986-ൽ ദാവൂദ് ഇന്ത്യ വിട്ട് ഒളിവിൽ പോയതിന് ശേഷവും ഇയാളുടെ കൂട്ടാളികൾ ഇവിടെ സജീവമായിരുന്നു. 1993-ലെ മുംബൈ സ്ഫോടന പരമ്പരകളുടെ ഗൂഢാലോചന നടന്ന പ്രധാന കേന്ദ്രങ്ങളിലൊന്നും ഈ രണ്ടാം നിലയിലെ ഓഫീസായിരുന്നു.

അതേസമയം, കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള പ്രാർത്ഥനാ ഹാൾ (പള്ളി) പൊളിക്കുന്നതിനെതിരെ പ്രദേശവാസികളും വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയതോടെ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കെട്ടിടം വഖഫ് സ്വത്താണെന്നും സുപ്രീം കോടതിയുടെ സ്റ്റേ നിലനിൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് എം.എൽ.എ അമീൻ പട്ടേൽ, എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താൻ എന്നിവർ ബി.എം.സി നീക്കത്തെ എതിർത്തു. വെറും 24 മണിക്കൂർ മുൻപ് മാത്രമാണ് നോട്ടീസ് നൽകിയതെന്നും അവർ ആരോപിക്കുന്നു. എന്നാൽ, 2020-ലെ ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കെട്ടിടം ഏതുനിമിഷവും തകർന്നുവീഴാവുന്ന അതീവ അപകടാവസ്ഥയിലാണെന്നുമാണ് ബി.എം.സിയുടെ വിശദീകരണം.

Tags: Bulldozers At Its Gate Nowdawood ibrahim
Share
Tweet
Send
Share

Latest stories from this section

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

Latest News

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവനെടുക്കുന്ന വില്ലൻ; ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാവുന്ന കാൻസറാകുമോ സെർവിക്കൽ കാൻസർ

ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവനെടുക്കുന്ന വില്ലൻ; ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാവുന്ന കാൻസറാകുമോ സെർവിക്കൽ കാൻസർ

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

മൈക്രോസോഫ്റ്റും ആപ്പിളും ബാങ്കുകളും താളംതെറ്റിയതിന് പിന്നിൽ എ.ഐ തന്നെയോ? ‘വൾണോപ്പോക്കലിപ്സ്’ എന്ന വൻ വിപത്തിന് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാവിദഗ്ധ

മൈക്രോസോഫ്റ്റും ആപ്പിളും ബാങ്കുകളും താളംതെറ്റിയതിന് പിന്നിൽ എ.ഐ തന്നെയോ? ‘വൾണോപ്പോക്കലിപ്സ്’ എന്ന വൻ വിപത്തിന് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാവിദഗ്ധ

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies