കൊല്ലം: സംസ്ഥാനത്തെ മികച്ച വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ്, വജ്ര, സുവർണ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ആശുപത്രി, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്, ഐടി, ജൂവലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, സ്റ്റാർ ഹോട്ടൽ ആൻഡ് റിസോർട്ട്, മെഡിക്കൽ ലാബ്, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 11 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്കാരങ്ങൾ.
സൂപ്പർ മാർക്കറ്റ് രംഗത്തെ മികച്ച പ്രകടനത്തിനാണ് കൊല്ലം ധന്യ കൺസ്യൂമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പുരസ്കാരത്തിന് അർഹമായത്. മുഖ്യമന്ത്രിയുടെ വജ്ര പുരസ്കാരമാണ് സ്ഥാപനത്തിന് ലഭിച്ചത്.
പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.












