Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മയക്കുവെടിയേറ്റതിന് പിന്നാലെ വെള്ളത്തിൽ മുങ്ങിത്താണു; കിണറിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ച കരടി ചത്തു; വലയുടെ ഒരറ്റത്ത് മുറുക്കം കുറവായതാണ് പ്രശ്‌നമായതെന്ന് ഡോക്ടർ

by Brave India Desk
Apr 20, 2023, 10:52 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ വീണ കരടി ചത്തു. കരടിയെ കിണറിൽ നിന്ന് പുറത്തെത്തിക്കാൻ വേണ്ടി മയക്കുവെടി വച്ചിരുന്നു. മയക്കുവെടിയേറ്റതിന് പിന്നാലെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. അതുവരെ കിണറിന്റെ വശങ്ങളിൽ പിടിച്ചാണ് കരടി കിടന്നിരുന്നത്. കോഴിയെ പിടിക്കുന്നതിനിടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് കരടി കിണറ്റിൽ വീണത്.

മയക്കുവെടി കൊണ്ട് 15 മിനിട്ട് സമയം എടുത്ത് മാത്രമേ കരടി പൂർണമായും മയങ്ങുകയുള്ളു എന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ മയക്കുവെടിയേറ്റ് മിനിട്ടുകൾക്കുള്ളിൽ തന്നെ കരടി പൂർണമായും വെള്ളത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു. ഉടൻ റാപ്പിഡ് റെസ്‌പോൺസ് ടീം കിണറ്റിലിറങ്ങി കരടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഇവർ തിരിച്ച് കയറി. ഒരുമണിക്കൂറിലധികം സമയമാണ് കരടി വെള്ളത്തിൽ മുങ്ങിക്കിടന്നത്.

Stories you may like

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

തുടർന്ന് കിണറിലെ വെള്ളം വറ്റിച്ചാണ് കരടിയുടെ ജഡം പുറത്തെടുത്ത്. ഏറെ സങ്കടകരമായ അവസ്ഥയാണ് ഇപ്പോൾ ഉണ്ടായതെന്ന് കരടിയെ മയക്കുവെടി വച്ച ഡോ.ജേക്കബ് അലക്‌സാണ്ടർ പറഞ്ഞു. മയക്കുവെടി കൃത്യമായിരുന്നു. രക്ഷിക്കാൻ ഇട്ടുകൊടുത്ത വലയുടെ ഒരറ്റത്ത് മുറുക്കം കുറവായതാണ് പ്രശ്‌നമായതെന്നും ഡോക്ടർ ചൂണ്ടിക്കാണിച്ചു.

ഇന്നലെ രാത്രി കരടി കിണറിൽ വീണ് കിടക്കുന്നത് കണ്ടയുടനെ തന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. തൊട്ടടുത്തുളള കാട്ടിൽ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അരുണിന്റെ അയൽവീട്ടിലുള്ള രണ്ട് കോഴികളെ കരടി പിടികൂടിയിരുന്നു. കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്. ബഹളം കേട്ടാണ് നാട്ടുകാർ കാര്യം ശ്രദ്ധിക്കുന്നത്. ആളുകൾ ബഹളം വച്ചതോടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ കരടി കിണറ്റിൽ വീഴുകയായിരുന്നു.

Tags: forest departmentthiruvananthapuramwellBEAR
Share1
Tweet
Send
Share

Latest stories from this section

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

Latest News

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവനെടുക്കുന്ന വില്ലൻ; ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാവുന്ന കാൻസറാകുമോ സെർവിക്കൽ കാൻസർ

ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവനെടുക്കുന്ന വില്ലൻ; ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാവുന്ന കാൻസറാകുമോ സെർവിക്കൽ കാൻസർ

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies