മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ ഡ്രോൺ ആക്രമണം. നിരവധി കെട്ടിടങ്ങൾക്ക് കേട്പാടുകൾ സംഭവിച്ചു. രാവിലെയോടെയായിരുന്നു സംഭവം.
മേയർ സെർജി സോബിനിൻ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. സംഭവത്തെ തുടർന്ന് ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്ത് എത്തി. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളുൾപ്പെടെയുള്ളവയ്ക്ക് മേലാണ് ഡ്രോണുകൾ പതിച്ചത്. ഇവിടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.
കെട്ടിടങ്ങൾക്ക് ചെറിയ കേടുപാടുകൾ ആണ് സംഭവിച്ചിട്ടുള്ളത് എന്ന് മേയർ അറിയിച്ചു. എങ്കിലും ആളുകളുടെ സുരക്ഷയെ കരുതിയാണ് ആളുകളെ സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത്. യുക്രെയ്നാണ് ഡ്രോൺ ആക്രമണത്തിന് പിന്നിൽ റഷ്യ അറിയിച്ചു.











