കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 63 കാരൻ അറസ്റ്റിൽ. എറണാകുളം ഓടക്കാലിയിലാണ് സംഭവം. ഓടക്കാലി സ്വദേശി സത്താറാണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടക്കാലി ടൗണിൽ വെച്ചായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ പ്രതി പെൺകുട്ടിയെ നടുറോഡിൽ തടഞ്ഞുനിർത്തി ബലമായി ചുംബിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പെൺകുട്ടിയെ ഇയാൾ കരണത്തടിച്ചു.
പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












