തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാൻ ഡോക്ടർമാർ മടി കാണിക്കുന്നു. അടുത്തിടെ അവയവദാനുവുമായി ബന്ധപ്പെട്ട് കൊച്ചിയിലെലോക്ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉണ്ടായ കേസാണ് ഡോക്ടർമാരുടെ ഈ വിമുഖതയ്ക്ക് കാരണം. ഇത് മരണാനന്തരമുള്ള അവയവദാനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.
മസ്തിഷ്‌ക മരണം സംഭവിച്ച് അനിശ്ചിതാവസ്ഥയിലുള്ള കിടപ്പവസാനിപ്പിക്കാൻ ഏറ്റവും പ്രധാന നടപടിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കൽ. ഇതിന് ശേഷമാണ് അവയവദാനത്തെ കുറിച്ചുള്ള ചർച്ചകൾ ാരംഭിക്കുന്നത്.മരണാനന്തര അവയവദാനം കൂടി ഉണ്ടെങ്കിൽ നാല് ഡോക്ടർമാരടങ്ങുന്ന സമിതിയാണ് മസ്തിഷ്‌ക മരണം സാക്ഷ്യപ്പെടുത്തുക.
ഡോക്ടർമാർ ആശങ്കയറിയിച്ചതോടെ വിഷയത്തിലിടപെടാൻ അവയവദാനം ഏകോപിപ്പിക്കുന്ന സർക്കാർ ഏജൻസിയായ കെ സോട്ടോ തീരുമാനിച്ചിട്ടുണ്ട്. കരൾ ഉൾപ്പടെ അവയവദാനത്തിന് 218 പ്രധാന അവയവങ്ങൾ വരെ ലഭിച്ച വർഷം ഉണ്ടായിരുന്നു സംസ്ഥാനത്ത്. 2015ൽ ആയിരുന്നു ഇത്. സംവിധാനം ഏറെ പുരോഗമിച്ചിട്ടും കഴിഞ്ഞ വർഷം ആകെ കിട്ടിയത് 55 അവയവങ്ങൾ മാത്രമാണ്. ഈ വർഷം ഇതുവരെ 40 അവയവങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്.












