തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറുപേർ പനിമൂലം മരിച്ചു. ഇതിൽ ഒരാൾ എലിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. നാലു പേരുടെ മരണകാരണം ഡെങ്കിപ്പനി ആണെന്നും സംശയിക്കുന്നു . 127 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ന് മാത്രം കേരളത്തിൽ 11418 പേരാണ് പനിക്ക് ചികിത്സ തേടിയത്. കഴിഞ്ഞ മാസം 13,93,429 പേര്‍ക്കു പകര്‍ച്ചപ്പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എച്ച്1 എന്‍1 രോഗം ബാധിച്ച് ഈ വര്‍ഷം 23 പേരാണു മരിച്ചത്. ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് നാല് പേർ മരിച്ചു . ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഒരു മരണവും ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഒരു ദിവസം ശരാശരി 13,000ല്‍ അധികം ആളുകള്‍ പകര്‍ച്ചപ്പനി ബാധിതരാകുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.












