മഞ്ചേരി: തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് മദ്ധ്യവയസ്കന് ദാരുണാന്ത്യം. മുട്ടിയറ അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 -തോടെ ആയിരുന്നു അപകടം.
വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിവന്ന സാധനങ്ങൾ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു. ഇതോടെ ഒഴിക്കിൽ പെട്ടു.
നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












