കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ അതിഥിയായി എത്തി മോഷണം നടത്തിയ യുവതി പിടിയിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) യെയാണ് കോടനാട് പോാലീസ് അറസ്റ്റ് ചെയ്തത്. ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളാണ് റംസിയ മോഷ്ടിച്ചത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവടങ്ങളിലെ ജ്വല്ലറി, ഫൈനാൻസ് സ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്തു. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്.
മെയ് 6 ന് കോടനാടാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിൽ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു റംസിയ. ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ മുറിയിലെ അലമാരയിലാണ് വച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട റംസിയ, ആഭരണങ്ങൾ കൈക്കലാക്കി കടന്നു കളയുകയായിരുന്നു.












