Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ബസിറങ്ങിയപ്പോൾ കണ്ടത് ‘ഒരാഴ്ച മുൻപ് മരിച്ച തന്റെ മരണാനന്തര’ ചടങ്ങ്; പരേതനെ കണ്ട് ആശ്വസിച്ച് കുടുംബം

by Brave India Desk
Aug 22, 2023, 07:45 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ആലുവ: മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്‌കാരം നടത്തിയ ആൾ ഏഴാം നാൾ തിരിച്ചെത്തി. ആലുവയിലാണ് സംഭവം. ചുണങ്ങംവേലി സ്വദേശി ആന്റണിയാണ് ഏഴാം നാൾ ജീവനോടെ നാട്ടിൽ എത്തിയത്. ഏഴാം ദിന മരണാനന്തര ചടങ്ങുകൾ സെമിത്തേരിയിൽ നടക്കുമ്പോഴാണ് ആന്റണി ബസ് ഇറങ്ങിയത്. ശവസംസ്‌കാര ചടങ്ങിൽ സജീവമായി പങ്കെടുത്ത അയൽക്കാരൻ സുബ്രമണ്യന്റെ മുമ്പിലാണ് ‘ പരേതൻ’ ആദ്യം എത്തിയത്. ഒന്ന് അമ്പരന്നെങ്കിലും സ്വപ്‌നമല്ലെന്ന് മനസിലായതോടെ അദ്ദേഹം പഞ്ചായത്തംഗങ്ങളെ അടക്കം വിളിച്ചുവരുത്തി വന്നത് ഒർജിനൽ ആന്റണിയാണെന്ന് ഉറപ്പ് വരുത്തി.

അവിവാഹിതനായ ആന്റണി മൂവാറ്റുപുഴ ഭാഗത്ത് ചെറിയ തൊഴിലെടുത്ത് അവിടെ തന്നെ താമസിച്ച് വരികയായിരുന്നു. അവിടെ നിന്ന് ഇന്നലെ നാട്ടിൽ എത്തിയപ്പോഴാണ് താൻ മരിച്ചതിന്റെ ഏഴാംദിന ചടങ്ങുകൾ ചുണങ്ങംവേലിയിലെ സെമിത്തേരിയിൽ നടക്കുന്ന വിവരം അറിഞ്ഞത്.

Stories you may like

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഓഗസ്റ്റ് പതിനാലിനാണ് ആന്റണി മരിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടയാളെ അങ്കമാലി പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്ത ദിവസം ഇയാൾ മരണപ്പെട്ടു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ആന്റണിയുടേതാണെന്ന് ആദ്യം ‘തിരിച്ചറിഞ്ഞത്’ സഹോദരിയാണ്. തുടർന്ന് മറ്റ് ബന്ധുക്കളും ഇത് ആന്റണിയുടെ മൃതദേഹമാണെന്ന് കരുതി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ആന്റണിയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിക്കുകയും ചെയ്തു.

അതേസമയം, മരണപ്പെട്ടത് കോട്ടയം സ്വദേശി രാമചന്ദ്രൻ എന്നയാൾ ആയിരിക്കാമെന്നാണ് ആന്റണി പറയുന്നത്. തന്റെ രൂപസാദൃശ്യമുള്ള രാമചന്ദ്രനെ ആന്റണി മുമ്പ് പരിചയപ്പെട്ടിരുന്നു. അലഞ്ഞ് നടക്കുന്ന ശീലക്കാരനായിരുന്നു രാമചന്ദ്രനും.

 

Tags: aluvarelatives cremated another body
Share45
Tweet
Send
Share

Latest stories from this section

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

Latest News

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies