Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അഥീന ദേവിയുടെ നീതിമാൻമാർക്കായുള്ള ആദരം; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഗ്രീസ്; ഇന്ത്യയ്ക്ക് ലഭിച്ച ആദരവെന്ന് പ്രധാനമന്ത്രി

by Brave India Desk
Aug 25, 2023, 05:41 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ഏതൻസ്; ഗ്രീസ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് രാജ്യം. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ചു. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്.

ബഹുമതി സ്വീകരിച്ച ശേഷം ഗീക്ക് പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1975-ലാണ് ഓർഡർ ഓഫ് ഓണർ നൽകാൻ ആരംഭിച്ചത് ഗ്രീക്ക് ദേവതയായ അഥീന ദേവിയുടെ തല നക്ഷത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. “നീതിമാൻമാർക്ക് മാത്രമേ ബഹുമാനം നൽകപ്പെടൂ” എന്ന ലിഖിതവും ബഹുമതിയിലുണ്ട്.

Stories you may like

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിലെത്തിയത്. 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഏതൻസിന്റെ മണ്ണിലെത്തുന്നത്. ഗ്രീസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നതാണ് തന്റെ സന്ദർശനമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നേരെ ഗ്രീസിലെക്ക് തിരിക്കുകയായിരുന്നു.

ഈ കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൺ നൽകി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആദരിച്ചിരുന്നു. മെയിൽ ഫിജി പരമോന്നത സിവിലിയൻ ബഹുമതിയും പ്രധാനമന്ത്രിയ്ക്ക് നൽകിയിരുന്നു. ജൂണിൽ ഈജിപ്തിന്റെ പരമോന്നത ബഹുമതിയും നരേന്ദ്രമോദിയ്ക്ക് ലഭിച്ചിരുന്നു.

 

Tags: President of GreecePM conferredGrand Cross of the Order of Honour
Share5
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

Latest News

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies