കേരള സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടു കൂടി തീവ്ര ഭിന്നശേഷി മേഖലയിൽ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന N GO ആണ് സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് . ഓട്ടിസം: സെറിബ്രൽ പൗൾസി, ഡൗൺ സിൻഡ്രോം എന്നീ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പുരുഷന്മാരുടെ ആ ജീവനാന്തസംരക്ഷണ കേന്ദ്രമാണ് സുകൃതം സേവാ നിലയം . LD, ADHD, ഓട്ടിസം .സെറിബ്രൽ പൗൾസി. ഡൗൺ സിൻഡ്രോം എന്നിവ കുട്ടികാലത്തു തന്നെ കണ്ടെത്തി തെറാപ്പി ചികിത്സകൾ മിതമായ നിരക്കിൽ നൽകിവരുന്ന SRI (സുകൃതം റിഹാബ് ഇൻസ്റ്റിറ്റ്യൂഷൻ ) മതുമൂല കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. പ്രതിവർഷം 18000 തെറാപ്പികൾ ഫീസിനത്തിൽ 25 ലക്ഷത്തിലധികം രൂപ ഇളവ് അനുവദിച്ച് നൽകി വരുന്നു.
ഈ മേഖലയിലെ ട്രസ്റ്റിന്റെ പുതിയ സംരഭമാണ് ഗായത്രി വിദ്യാമന്ദിർ (A model inclusive School). തുല്യതയുള്ളതും മൂല്യത്തും ആധുനീകവുമായ ഉൾചേർന്ന വിദ്യാഭ്യാസം എല്ലാവർക്കും എന്നതാണ് ട്രസ്റ്റിന്റെ കാഴ്ചപ്പാട്. സ്പെഷ്യൽ സ്കൂളുകൾക്ക് പകരം സാധാരണ കുട്ടികൾക്കൊപ്പമുള്ള ഇൻക്ലൂസീവ് വിദ്യാഭ്യാസം ഇവരെ കൂടുതൽ കാര്യക്ഷമതയുള്ളവരാക്കുന്നു.

അദ്ധ്യാപകർക്ക് പുറമേ സ്പെഷ്യൽ എഡ്യുക്കേറ്ററുമാർ, സൈക്കോളജിസ്റ്റ്, സ്പീച്ച് & ലാങ്ഗ്വേജ് തെറാപ്പിസ്റ്റുകൾ , സെൻസറി ഇന്റഗ്രേഷൻ തെറാപ്പിസ്റ്റുകൾ ഇവരുടെ സേവനവും ദിനംപ്രതി കുട്ടികൾക്ക് ലഭ്യമാകുന്നു. ഈ രംഗത്ത് കഴിഞ്ഞ 2 വർഷമായ് നടക്കുന്ന വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങൾ വിജയകരമായതിനെ തുടർന്ന് കൂടുതൽ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടി ട്രസ്റ്റ്, ഗായത്രി വിദ്യാമന്ദിറിനോടനുബന്ധമായ് ഒരു പുതിയ മന്ദിരം നിർമ്മിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടു കൂടി സാധാരണ വിദ്യാലയ സൗകര്യങൾക്ക് പുറമേ അക്വാ തെറാപ്പി , ഫ്ളവർ തെറാപ്പി ഓഡിയോളജി ലാബ്, സെൻസറി ഇന്റഗ്രേഷൻ & ഫിസിയോ തെറാപ്പി എന്നിവയുടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും.
10.11.23 വെള്ളിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ശ്രീ A ഗോപാലകൃഷ്ണൻ (സീമ ജാഗരൺ മഞ്ച് അഖിലഭാരത സംഘടന സെക്രട്ടറി) ഉത്ഘാടനം നിർവ്വഹിക്കും.












