തൃശൂർ: നവകേരള സദസ് ഭംഗിയായി നടക്കാൻ പ്രമുഖ ക്ഷേത്രത്തിൽ വഴിപാട് നേർന്ന് തഹസിൽദാർ. നവകേരള സദസിനെ മഴ ബാധിക്കാതിരിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാടാണ് നേർന്നത്. മുകുന്ദപുരം തഹസിൽദാർ കെ ശാന്തകുമാരിയാണ് താമരമാല വഴിപാട് നേർന്നത്.നവകേരള സദസ്സ് എന്ന പേരിലാണ് വഴിപാട് ബുക്ക് ചെയ്തത്. പോഗ്രാം കമ്മറ്റി കൺവീനറാണ് കെ ശാന്തകുമാരി.
കഴിഞ്ഞ ദിവസം വൈകുന്നേരം 4ന് ഇരിങ്ങാലക്കുടയിലായിരുന്നു നവകേരള സദസ്സ്. എന്നാൽ ഉച്ചയോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ വഴിപാടിന്റെ കാര്യം ക്ഷേത്രത്തിൽ വിളിച്ച് തഹസിൽദാർ ഉറപ്പുവരുത്തുകയായിരുന്നു.
ഇന്ന് മുതൽ എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സന്ദർശനം നടത്തും. ഡിസംബർ 7 മുതൽ 10 വരെയാണ് സന്ദർശനം.












