കോഴിക്കോട്: ധാർമ്മിക മൂല്യത്തിലെ വിയോജിപ്പിനെ തുടർന്ന് ഫാറൂഖ് കോളേജിലെ പരിപാടിയിൽ നിന്നും ഒഴിവാക്കപ്പെട്ട ജിയോ ബേബിയ്ക്ക് പിന്തുണയുമായി ഡോ.ഖദീജ മുംതാസ്. ഫാറൂഖ് കോളേജിലെ പരിപാടിയിൽ പങ്കെടുത്തില്ല. ജിയോ ബേബിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഖദീജ മുംതാസിന്റെ തീരുമാനം.
കോളേജിലെ പെൻക്ലബിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്നുമാണ് ഖദീജ മുംതാസ് ഒഴിവായത്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ഫാറൂഖ് കോളേജിലെ പെൻ ക്ലബ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടിയിലേക്ക് വരുന്നില്ല എന്ന് പ്രതിഷേധക്കുറിപ്പിലൂടെ അവരെ അറിയിക്കുകയാണ് രാവിലെ ആദ്യം ചെയ്തകാര്യമെന്നും ഖദീജ മുംതാസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
തിങ്കളാഴ്ച ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് യൂണിയൻ ജിയോ ബേബിയെ ഒഴിവാക്കിയത്. പരിപാടിയിൽ പങ്കെടുക്കാനായി അദ്ദേഹം കോഴിക്കോട് എത്തിയിരുന്നു. ഇതിന് ശേഷമാണ് പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയത്. പരിപാടി റദ്ദാക്കാനുള്ള കാരണം ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് എന്ന് പ്രതികരിച്ചിരുന്നു.












