Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഒരു മനുഷ്യജീവൻ തിരിച്ചു കിട്ടിയതിന് കാരണക്കാരൻ ആയപ്പോൾ! ഹൃദയഹാരിയായ കുറിപ്പുമായി വോളിബോൾ താരം കിഷോർ കുമാർ

by Brave India Desk
Dec 11, 2023, 12:09 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

അപകടത്തിൽപ്പെട്ട ഒരു മനുഷ്യനെ ചേർത്തുപിടിച്ച് ജീവൻ രക്ഷിക്കാൻ ആയതിന്റെ  സന്തോഷം പങ്കുവെച്ച വോളിബോൾ താരം കിഷോർ കുമാറിന്റെ സമൂഹമാദ്ധ്യമ കുറിപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. മകനുമൊത്ത് പ്രാക്ടീസിന് പോകുന്ന സമയത്ത്  ബൈക്ക് അപകടത്തിൽപ്പെട്ട് വീണു കിടന്നിരുന്ന ഒരു യുവാവിനെയും മകനെയും ആരും സഹായിക്കാതെ ഇരുന്ന ഘട്ടത്തിൽ തനിച്ച് ആശുപത്രിയിൽ കൊണ്ടു പോകേണ്ടി വന്നതിനെ കുറിച്ചുള്ള കിഷോർകുമാറിന്റെ ഈ കുറിപ്പ് ഏവരുടെയും ഹൃദയം കവരുന്നതാണ്.

കിഷോർ കുമാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

ഇത് എന്റെ മകൻ .പേര് ഇന്ദ്രദത്ത്.ഞങ്ങൾ കിച്ചു എന്ന് വിളിക്കും.കുറച്ചുദിവസം മുൻപ് ഞങ്ങൾ വൈകുന്നേരം പ്രാക്ടീസ് ചെയ്യുവാൻ നിക്കറും ബനിയനുമിട്ടു പ്രാക്ടീസ് ഡ്രെസിൽ കാറുമെടുത്തു പോകുകയായിരുന്നു.വീടിന്റെ അടുത്ത് തന്നെ മെയിൻ റോഡിലേക്ക് കയറുമ്പോൾ ചെറിയ ഒരാൾക്കൂട്ടം.പെട്ടെന്ന് വണ്ടി സൈഡ് ആക്കി ഞാനും മോനും ഓടിച്ചെന്നു .ഒരാൾ തല പൊട്ടി റോഡിൽ കിടക്കുന്നു.തൊട്ടരികിൽ ഒരു പയ്യൻ രണ്ടു കയ്യിലും ചോര ഒലിപ്പിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു.അച്ഛനും മകനുമാണെന്നു തോന്നി.എന്തോ ബൈക്ക് ആക്സിഡന്റ് ആണെന്ന് തോന്നുന്നു.ഹെൽമെറ്റ് തലയിൽ നിന്നൂരി തെറിച്ചു പോയിരിക്കുന്നു.ജീവൻ ഉണ്ടോ ഇല്ലയോ എന്ന് ഒരു പിടിയും കിട്ടുന്നില്ല.ഞാൻ പറഞ്ഞു എല്ലാവരും ഒന്ന് പിടിച്ചേ.ഹോസ്പിറ്റലിൽ കൊണ്ട് പോകാം.കൂടി നിന്നവരെല്ലാവരും കൂടി എന്റെ കാറിലേക്ക് കയറ്റി.കൂടെ ആരും വന്നില്ല.ഞാനും മകനും കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു.ഞാൻ മകനോട് പറഞ്ഞു ആളെ മുറുക്കി കെട്ടിപിടിച്ചു ഇരിക്കണം.എന്ത് വന്നാലും വിടരുത് .എന്തെങ്കിലും സംഭവിച്ചാൽ പോലും പേടിക്കാതെ പിടിച്ചോണം.അയാളുടെ മകനെ ഫ്രണ്ട് സീറ്റിലിരുത്തി.ലൈറ്റുമിട്ടു കോലഞ്ചേരി മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി ഒരൊറ്റപറക്കൽ.പോകുന്ന പോക്കിൽ പരിക്ക് പറ്റിയ ആളുടെ മകനോട് പറഞ്ഞു വീട്ടിൽ ആരെയെങ്കിലും വിളിക്കാൻ .പയ്യൻ ഭയങ്കര കരച്ചിൽ.വിളിച്ചു കിട്ടി .ഞാൻ ആരാണെന്നു ചോദിച്ചു അവന്റെ അമ്മയാണെന്ന് പറഞ്ഞു.ഞാൻ അവരോടു ഒരു ചെറിയ ആക്സിഡന്റ് ഉണ്ടെന്നും കോളേജിലേക്ക് ഉടൻ വരണമെന്നും പറഞ്ഞു.അവർ പരിഭ്രാന്തയായി.ഞാൻ പറഞ്ഞു മകനോട് സംസാരിച്ചോളാൻ.എന്നിട്ടു അവനോടു കരയാതെ സംസാരിക്കാൻ പറഞ്ഞു .അപ്പോൾ അച്ഛനെവിടെ എന്ന് ചോദിച്ചു .അച്ഛന് പുറകില് ഇരിപ്പുണ്ടെന്നു പയ്യനെക്കൊണ്ട് പറയിപ്പിച്ചു .എന്നിട്ടു കൊലെഞ്ചേരിക്ക് പറ പറന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അയാൾ ഒരു പ്രത്യേക ഏമ്പക്കം വിട്ടു തുടങ്ങി .പിന്നേ ഭയങ്കര ഛർദി .മകന്റെ മുഖത്ത് അല്ലാതെ എല്ലായിടത്തും ഛർദിച്ചു .എന്നിട്ടും ആ ഛർദിലും മുഴുവൻ ചോരയും ശരീരം മൊത്തമായിട്ടും ഒരു ഭാവ വ്യത്യാസമില്ലാതെ നെഞ്ചിനോട് ഒരു പരിചയവുമില്ലാത്ത ഒരാളിനെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കുന്ന അവന്റെ മുഖം ആ കണ്ണാടിയിലൂടെ ഞാൻ കണ്ടത് ഇപ്പോഴും ഓർക്കുന്നു.ഞാൻ പറഞ്ഞു മോനെ അയാളെ നോക്കണ്ട .അയാൾക്ക്‌ എന്ത് സംഭവിച്ചാലും മോൻ ധൈര്യമായിട്ടിരിക്കണം.ഇല്ലച്ഛാ …അച്ഛന് ധൈര്യമായിട്ടു വണ്ടി വിട്ടോ.അങ്ങിനെ ഹോസ്പിറ്റലിൽ എത്തി.icu വീൽ കയറ്റി .അപ്പോൾ ഒരമ്മയും ഒരു മകളും അവിടെ കാത്തിരിക്കുന്നുണ്ടിയിരുന്നു .ഞാൻ എന്റെ ഫോൺ നമ്പർ ഹോസ്പിറ്റലുകാർക്കു കൊടുത്തു .അവിടെ ആളുണ്ടെന്ന് ഉറപ്പാക്കി ഞാനും മകനും വീട്ടിലേക്കു തിരിച്ചു പോന്നു .ഇന്നോവ കാർ നിറച്ചും ഛർദിലും ചോരയും.കാർ കഴുകിയാൽ ഓക്കേ .

വലിയ വൃത്തിക്കാരനായ അവനെ നോക്കി ഞാൻ ചോദിച്ചു മോന് ഛർദിലും ചോരയും ആയിട്ട് വിഷമമുണ്ടോ എന്ന് .ഇല്ലച്ഛാ ഇപ്പൊ ഈ ശരീരത്തിൽ കിടക്കുന്ന ഛർദിലും ചോരയും എനിക്കറപ്പു തോന്നുന്നേ ഇല്ല .അച്ഛൻ വിഷമിക്കണ്ട.വീട്ടിൽ പോയി അവനും കുളിച്ചു.ആ രാത്രി തന്നെ വണ്ടിയും കഴുകി.അന്ന് രാത്രിയും പിറ്റേന്നും എല്ലാ ദിവസവും അവരുടെ ഭാര്യ വിവരങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.അവരുടെ ഭാര്യ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു .അവരുടെ സ്‌കൂളിൽ സ്പോർട്സ് ഡേയ്ക്ക് ഞാൻ ചീഫ് ഗസ്റ്റ് ആയി പോയപ്പോൾ മുതൽ എന്നെ അറിയാം എന്നും പറഞ്ഞു.
എന്തായാലും കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ പൂർണ സുഖമായെന്നും ഡിസ്ചാർജ് ആയെന്നും അവരുടെ ഭാര്യ വിളിച്ചു പറഞ്ഞപ്പോൾ അതറിഞ്ഞ ഉടനെ ഞാൻ പയ്യനോട് ഈ വിവരം പറഞ്ഞു .ഒരു ചെറുപുഞ്ചിരിയോടൊപ്പം ആ വലതു കൈ മടക്കി പുറകോട്ടൊരു വലി വലിച്ചു..yesssss എന്നൊരു സൗണ്ടും.

മകനെക്കുറിച്ചു ഓർത്തു അഭിമാനിക്കാനുണ്ടായ ഒരു സംഭവം.അതെപൊലെ ഒരു മനുഷ്യ ജീവൻ തിരിച്ചു കിട്ടിയതിന്റെ കാരണക്കാരനായതിന്റെ വലിയ ഒരു ആഹ്ലാദവും..സന്തോഷം …അഭിമാനം ..

Tags: kishor kumar
Share1
Tweet
Send
Share

Latest stories from this section

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

Latest News

‘ആദിവാസി വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ക്ഷേമത്തിനായി പ്രവർത്തിക്കാനോ മുൻ സർക്കാരുകൾ തയ്യാറായില്ല’ ; ജൻജാതീയ ഗൗരവ് ദിവസ് ആചരണവുമായി മോദി

‘ആദിവാസി വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ക്ഷേമത്തിനായി പ്രവർത്തിക്കാനോ മുൻ സർക്കാരുകൾ തയ്യാറായില്ല’ ; ജൻജാതീയ ഗൗരവ് ദിവസ് ആചരണവുമായി മോദി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

ഒരു നുള്ള് മണ്ണെടുത്ത് ഫോണിൽ വയ്ക്കൂ, വിളവും വളവും മൊബൈൽ പറഞ്ഞുതരും! കർഷകരെ ഞെട്ടിച്ച് മോദിയുടെ പുതിയ പ്രഖ്യാപനം; എ.ഐ മണ്ണ് പരിശോധന!

ഒരു നുള്ള് മണ്ണെടുത്ത് ഫോണിൽ വയ്ക്കൂ, വിളവും വളവും മൊബൈൽ പറഞ്ഞുതരും! കർഷകരെ ഞെട്ടിച്ച് മോദിയുടെ പുതിയ പ്രഖ്യാപനം; എ.ഐ മണ്ണ് പരിശോധന!

ചരിത്രം തിരുത്തിക്കുറിച്ച് ‘ന്യൂ ഇന്ത്യ’! കയറ്റുമതിയിൽ സർവകാല റെക്കോർഡ്; ആഗോള വിപണിയെ വിറപ്പിച്ച് ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ്!

ചരിത്രം തിരുത്തിക്കുറിച്ച് ‘ന്യൂ ഇന്ത്യ’! കയറ്റുമതിയിൽ സർവകാല റെക്കോർഡ്; ആഗോള വിപണിയെ വിറപ്പിച്ച് ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ്!

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ വഴിത്തിരിവ്! യുവതിയും യുവാവും അറസ്റ്റിൽ; പിടിയിലായ 21-കാരിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ വഴിത്തിരിവ്! യുവതിയും യുവാവും അറസ്റ്റിൽ; പിടിയിലായ 21-കാരിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies