തിരുവനന്തപുരം: കേരളത്തിൽ പരീക്ഷാ ചൂടിന് തുടക്കമിട്ടു കൊണ്ട് സംസ്ഥാനത്തെ ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്ച തുടങ്ങും. എന്നാൽ എസ്എസ്എല്‍സി പരീക്ഷകള്‍ രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ചയാണ് ആരംഭിക്കുക. 2017 കേന്ദ്രങ്ങളിലായി പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും ഇത്തവണ പരീക്ഷയെഴുതും.
ഇന്ന് മുതൽ തുടങ്ങുന്ന പരീക്ഷ മാർച്ച് 26 വരെ നീണ്ടു നിൽക്കും. മൊത്തം പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ 1994 എണ്ണവും , ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതവും , മാഹിയിൽ ആറും ആണ് അനുവദിച്ചിട്ടുള്ളത് . അതേസമയം വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൊത്തം 57, 707 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത് . തിങ്കളാഴ്ച ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് മൊത്തത്തിൽ 4,27,223 വിദ്യാര്‍ഥികളാണ് തയാറെടുക്കുന്നത്.
അതെ സമയം എക്സാം പേപ്പർ പ്രതിസന്ധി പരിഹരിക്കപ്പെട്ടത് വിദ്യാർത്ഥികൾക്ക് ആശ്വാസമായി










