പൂക്കോട്: മാദ്ധ്യമങ്ങൾ പറയും പോലുള്ള മർദ്ധനമൊന്നും സിദ്ധാർത്ഥന് നേരെ ഉണ്ടായിട്ടില്ല എന്ന വാദവുമായി ഒരു സംഘം വിദ്യാർത്ഥികൾ. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഒരു സംഘം വിദ്യാർത്ഥികൾ അക്രമ സംഭവത്തെ നിസ്സാരവത്കരിച്ചു കൊണ്ട് രംഗത്തെത്തിയത്.
മൂന്ന് ദിവസത്തെ ആക്രമണം ഒന്നും ഉണ്ടായിരുന്നില്ല , കാണാൻ 130 പേരൊന്നും ഉണ്ടായിരുന്നില്ല , ഭൂരിഭാഗം ആൾക്കാരും സംഭവം കണ്ടില്ലായിരുന്നു , ശരീരത്തിൽ മൂന്ന് ദിവസം മുമ്പുള്ള മർദ്ധനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എസ് എഫ് ഐ യെ ഇതിൽ ഉൾപ്പെടുത്തുന്നത് രാഷ്ട്രീയ പക പോക്കൽ ആണും ഉള്ള വാദവുമായാണ് വിദ്ധ്യാർത്ഥികൾ രംഗത്തെത്തിയത്. നടുമുറ്റത്ത് ഇട്ട് അടിക്കുമ്പോൾ ഭൂരിഭാഗം കുട്ടികളും ഉറങ്ങുകയായിരുന്നു എന്ന് തുടങ്ങുന്ന വാദവുമായാണ് വെറ്റിനറി കോളേജിലെ ചില വിദ്ധ്യാർത്ഥികൾ രംഗത്ത് എത്തിയത്.
ഇത്രയും കാലമായി നിങ്ങൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല, സമൂഹ മാദ്ധ്യമങ്ങളിൽ ഒരു പോസ്റ്റ് പോലും ഇട്ടില്ല എന്ന് ചോദിച്ചപ്പോൾ, നടന്ന സംഭവത്തിന്റെ ഞെട്ടലിൽ ആയിരിന്നു എന്നാണ് വിദ്യാർത്ഥികൾ മറുപടി പറഞ്ഞത്
നാല് വ്യത്യസ്ത സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ധിച്ചിട്ടും നിങ്ങൾ എന്ത് കൊണ്ട് അറിഞ്ഞില്ല എന്ന ചോദ്യത്തിന് എന്നാൽ വിദ്ധ്യാർത്ഥികൾക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. അതെ സമയം സ്ഥലത്ത് ഇല്ലാതിരുന്ന നിങ്ങൾക്ക് സിദ്ധാർത്ഥൻ മരിച്ചത് എപ്രകാരമാണ് എന്നത് എങ്ങനെയറിയാം എന്ന ചോദ്യത്തിന് ഞങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചിട്ടുണ്ട് എന്നാണ് വിദ്യാർത്ഥികൾ മറുപടി പറഞ്ഞത്. അത് ജീവനോടെ കെട്ടി തൂക്കിയാലും ആയിക്കൂടെ എന്ന് പറഞ്ഞപ്പോൾ മാദ്ധ്യമങ്ങൾ നുണ പ്രചരിപ്പിക്കുകയാണ് എന്ന് വിദ്യാർത്ഥികൾ വീണ്ടും ആവർത്തിച്ചു.










