കണ്ണൂർ: എസ് എഫ് ഐ യുടെ നേതൃത്വത്തിലുള്ള സർവകലാശാല യൂണിയൻ കോഴയാരോപണം ഉന്നയിച്ച് തടഞ്ഞു വയ്ക്കുകയും നിർബന്ധിതമായി പോലീസിലേൽപ്പിക്കുകയും ചെയ്ത അദ്ധ്യാപകൻ നിരപരാധിയാണെന്ന് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തു. മാർഗം കളിയുടെ വിധി കർത്താവായിരുന്ന ഷാജിയാണ് ജീവനൊടുക്കിയത്.
എസ് എഫ് ഐ ബലാൽക്കാരമായി അദ്ദേഹത്തെ പിടിച്ചു വയ്ക്കുകയും തുടർന്ന് നിർബന്ധിതമായി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും കോഴ ഇടപാടിന്‍റെ പ്രത്യക്ഷ തെളിവ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് വിശദപരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്ത ശേഷം നോട്ടിസ് നല്‍കി വിട്ടയക്കുകയായിരുന്നു . തുടര്‍ന്ന് വീട്ടിലെത്തിയ ഷാജി താന്‍ നിരപരാധിയാണെന്ന കത്തെഴുതി വച്ച് ജീവനൊടുക്കുകയായിരുന്നു.
മാര്‍ഗംകളി ഫലം അട്ടിമറിക്കാന്‍ പലരും ഷാജിയെ സമീപിച്ചിരുന്നുവെന്നും അതിന് വഴങ്ങാന്‍ തയ്യാറാകാത്തതിനാൽ തന്നെ കുടുക്കിയതായി ഷാജി പറഞ്ഞുവെന്നും സഹോദരന്‍ വെളിപ്പെടുത്തി. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മകന്‍ കാലുപിടിച്ച് പറഞ്ഞുവെന്നും മകന് മര്‍ദനമേറ്റിരുന്നുവെന്നും അമ്മ ലളിത വെളിപ്പെടുത്തി . മുഖത്ത് കരുവാളിച്ച പാടുകളുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.








