Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കേക്ക് എസന്‍സ് അമിത അളവില്‍ കുടിച്ചു, മൂന്ന് തടവുകാര്‍ക്ക് ദാരുണാന്ത്യം

by Brave India Desk
Jan 9, 2025, 01:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മൈസൂരു: കേക്കില്‍ ചേര്‍ക്കാനായി വെച്ചിരുന്ന എസന്‍സ് ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് അമിത അളവില്‍ കുടിച്ച മൂന്ന് തടവുകാര്‍ മരിച്ചു. മൈസൂരു സെന്‍ട്രല്‍ ജയിലിലെ ബേക്കറി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തടവുകാര്‍ക്കാണ് ദാരുണാന്ത്യം. ഗുണ്ടില്‍ പേട്ട് സ്വദേശി മാദേശ (36), കൊല്ലഗല്‍ സ്വദേശി നാഗരാജ (32), സകലേഷ്പൂര്‍ സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്.

Stories you may like

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ജയിലിലെ ബേക്കറിയില്‍ ക്രിസ്തുമസിന് ലഭിച്ച ബള്‍ക്ക് ഓര്‍ഡര്‍ തയ്യാറാക്കുന്നതിന് വാങ്ങിയ എസന്‍സാണ് ഇവര്‍ കുടിച്ചത്. ഡിസംബര്‍ 26ന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുന്നതായി ഇവര്‍ പരാതിപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സകള്‍ ജയിലില്‍ തന്നെ നല്‍കിയ ശേഷം കെ ആര്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ കേക്ക് എസന്‍സ് കഴിച്ച കാര്യമൊന്നും ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് ആശുപത്രിയില്‍ കാണാനെത്തിയ കുടുംബാംഗങ്ങളോടാണ് ഇവര്‍ കേക്ക് എസന്‍സ് അമിത അളവില്‍ കഴിച്ച കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ ചികിത്സയില്‍ മാറ്റം വരുത്തിയെങ്കിലും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ഡി പൊലീസ് കേസ് എടുത്തു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് വിശദമാക്കി. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ ലഭിച്ച കുറ്റവാളികളാണ് മാദേശയും നാഗരാജയും. അതേസമയം പീഡനക്കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു രമേഷ്.

Tags: Mysorecake
Share1
Tweet
Send
Share

Latest stories from this section

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

Latest News

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology