വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി നാളെ തുറന്ന് പരിശോധിക്കും. അതേസമയം അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുമതി നൽകിയതോടെയാണ് തീരുമാനം. പ്രദേശത്ത് നാളെ എആര്‍ ക്യാംപില്‍ നിന്നും കൂടുതൽ പൊലീസിനെ വിന്യസിക്കും.. അതേ സമയം നാളെ തുറക്കാനിരിക്കുന്ന സമാധിയിൽ പൂജ നടത്തിയിരിക്കുകയാണ് മകൻ രാജസേനൻ. നാളെ രാവിലെ നടപടി തുടങ്ങുമെന്നാണ് പൊലീസ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിൻമാറിയിരുന്നു. പിന്നീട് ഗോപൻ സ്വാമിയുടെ മക്കള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സ്റ്റേ ലഭിച്ചില്ല. ഗോപൻ സ്വമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലിസിന് കല്ലറ തുറന്നുള്‍പ്പെടെ പരിശോധിക്കുന്നതിൽ തടസ്സമില്ലെന്നായിരുന്നു കോടതി നിരീക്ഷണം












