Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

by Brave India Desk
Nov 8, 2026, 02:53 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോട്ടയത്തു നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ എൽഡിഎഫ് സർക്കാരിനും മുൻ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്കുമെതിരെ പ്രതിനിധികളുടെ ഭാഗത്തുനിന്ന് രൂക്ഷവിമർശനം. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികൾ പരമ്പരാഗത തൊഴിലാളി വർഗ്ഗത്തെ പാർട്ടിയുമായി അകറ്റിയെന്നും, തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും ഭരണനഷ്ടത്തിനും പ്രധാന കാരണം ഇതാണെന്നും സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പ്രതിനിധികൾ തുറന്നടിച്ചു.

കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് തൊഴിൽ വകുപ്പ് കൈകാര്യം ചെയ്ത മുൻ മന്ത്രി വി. ശിവൻകുട്ടി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലോ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലോ പൂർണ്ണ പരാജയമായിരുന്നുവെന്ന് ചർച്ചയിൽ കുറ്റപ്പെടുത്തലുയർന്നു. വകുപ്പുമന്ത്രി എന്ന നിലയിൽ തൊഴിലാളികൾക്കായി ഒന്നും ചെയ്യാൻ ശിവൻകുട്ടിക്ക് കഴിഞ്ഞില്ല. തൊഴിൽ ക്ഷേമ ബോർഡുകൾ വഴി തൊഴിലാളികൾക്ക് ലഭിക്കേണ്ട പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മാസങ്ങളോളം കുടിശ്ശികയായി കിടന്നിട്ടും അത് നൽകാൻ സർക്കാർ തയ്യാറായില്ല. ഇത് സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായി.

Stories you may like

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

കൂടാതെ, സർക്കാരിന്റെ പ്രായോഗികമല്ലാത്ത പുതിയ മദ്യനയം ചെത്തുതൊഴിലാളി മേഖലയെ തകിടം മറിച്ചെന്നും ഈ മേഖലയിലുള്ളവരെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്നും പാർട്ടിയുടെ അടിത്തറയിൽ നിന്നും പൂർണ്ണമായി അകറ്റാൻ ഇത് ഇടയാക്കിയെന്നും വിമർശനമുയർന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിന്റെ നയങ്ങൾക്കുമെതിരെ സമ്മേളനത്തിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തൊഴിലാളിപക്ഷ നയങ്ങളിൽ നിന്ന് സർക്കാർ വ്യതിചലിച്ചതാണ് ജനവിധിയിൽ പ്രതിഫലിച്ചതെന്ന ആത്മപരിശോധന വേണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.

Tags: V SHIVAKUTTI
Share
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

Latest News

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

’47 വർഷത്തിനിടെ ആദ്യം, ഒരു ജവാനും ജീവൻ നഷ്ടമായില്ല’; നക്‌സൽമുക്ത ഭാരതത്തിലെ ആദ്യ ദീപാവലി ബസ്തറിലെ ജവാന്മാർക്കൊപ്പം ആഘോഷിച്ച് മോദി!

’47 വർഷത്തിനിടെ ആദ്യം, ഒരു ജവാനും ജീവൻ നഷ്ടമായില്ല’; നക്‌സൽമുക്ത ഭാരതത്തിലെ ആദ്യ ദീപാവലി ബസ്തറിലെ ജവാന്മാർക്കൊപ്പം ആഘോഷിച്ച് മോദി!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി, ക്രിമിനൽ കേസ് റദ്ദാക്കി!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies