Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഹിന്ദുക്കൾ ഇംഗ്ലീഷ് സംസാരിക്കരുതെന്ന്  മോഹൻ ഭാഗവത് പറഞ്ഞോ? ഫാക്ട് ചെക്ക്

by Brave India Desk
Feb 10, 2025, 03:47 pm IST
in Keralam, India, Special
Share on Facebook
Tweet
WhatsApp
Telegram

പത്തനംതിട്ട: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ വാക്കുകൾ വളച്ചൊടിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ച് മാദ്ധ്യമങ്ങൾ. പത്തനംതിട്ടയിൽ നടന്ന ഹിന്ദു ഐക്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ ചിലഭാഗങ്ങൾ അടർത്തി എടുത്താണ് മീഡിയ വൺ ഉൾപ്പെടെയുള്ള മലയാള മാദ്ധ്യമങ്ങൾ വിദ്വേഷം പരത്തുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഹിന്ദുക്കൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കരുതെന്നും പാരമ്പര്യ ഭക്ഷണം കഴിക്കണമെന്നും ഇംഗ്ലീഷ് സംസാരിക്കരുതെന്നും മോഹൻ ഭാഗവത് പറഞ്ഞതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

എന്നാൽ യഥാർത്ഥത്തിൽ സർസംഘചാലക് പറഞ്ഞതിൽ നിന്നും വിഭിന്നമായാണ് വാക്കുകൾ വളച്ചൊടിച്ചതെന്ന് പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകും. കുടുംബത്തോടൊപ്പം ആഴ്ചയിൽ ഒരിക്കലെങ്കിലും ചേരണമെന്നും നമ്മുടെ ഭാഷ,വേഷം,ഭക്ഷണം,യാത്ര, അതേ പോലെ നമ്മുടെ ഭജന എന്നിവയെ കുറിച്ച് ചർച്ച ചെയ്യണമെന്നും മോഹൻ ഭാഗവത് നിർദ്ദേശിച്ചിരുന്നു. ഇതിനൊപ്പം നമ്മുടെ ഭാഷയാണ്. നമ്മൾ സംസാരിക്കുന്ന ഭാഷയേതാണ്? നമ്മുടെ വീട്ടിൽ ഒരു കാരണവശാലും ഇംഗ്ലീഷ് ഭാഷ, ഒരു വൈദേശിക ഭാഷ, സംസാരിക്കുന്ന അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. നമ്മൾ മാതൃഭാഷ തന്നെയായിരിക്കണം നമുക്ക് സംസാരിക്കാൻ സാധിക്കേണ്ടത്. നമ്മൾ കഴിക്കുന്ന ഭക്ഷണം, അത് നമ്മുടെ നാടൻ,സ്വദേശി ഭക്ഷണം തന്നെയാകണം. നമ്മൾ ഏതെങ്കിലും വിശിഷ്ട കാര്യങ്ങളിൽ പങ്കെടുക്കുമ്പോൾ,വിശേഷ സന്ദർഭങ്ങളിൽ ഒക്കെ പങ്കെടുക്കുമ്പോൾ, തീർച്ചയായിട്ടും നമ്മുടെ സ്വദേശി വസ്ത്രധാരണം തന്നെയായിരിക്കണം നമ്മൾ പിന്തുടരേണ്ടത്. ഇത്തരം വിഷയങ്ങളെ കുറിച്ച്, നമ്മൾ ചർച്ച ചെയ്യണമെന്നും വ്യക്തമാക്കിയിരുന്നു. ഇതാണ് ഹിന്ദുക്കൾ  ഇംഗ്ലീഷ്  സംസാരിക്കരുതെന്ന് ആർഎസ്എസ് മേധാവി പറഞ്ഞതായി പ്രചരിപ്പിക്കുന്നത്.

Stories you may like

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

മോഹൻഭാഗവതിന്റെ വാക്കുകൾ

ധർമ്മരക്ഷയ്ക്ക് വേണ്ടിയിട്ടുള്ള അനേകം ധർമ്മോപദേശങ്ങൾ,ധർമ്മ പ്രബോദ്ധനങ്ങൾ, എല്ലാം ആചാര്യൻമാരും സന്യാസിമാരും ഒക്കെ, നടത്താറുണ്ട്, നമ്മൾ അത് കേൾക്കാറുമുണ്ട്. പക്ഷേ നമ്മളെ സംബന്ധിച്ചിടത്തോളം, നമ്മളെ പോലെയുള്ള ആൾക്കാർ ചെയ്യേണ്ടത് എന്താണ്? ധർമ്മത്തെ ജീവിതത്തിൽ ആചരിക്കുക,വ്യക്തിപരമായി ആചരിക്കുക,നമ്മുടെ കുടുംബത്തിൽ ആചരിക്കുക,നമ്മുടെ സമൂഹത്തിൽ ആചരിപ്പിക്കുക. പൂജകളും കർമ്മകാണ്ഡങ്ങളും കൊണ്ട് മാത്രമല്ല,ഈ സമൂഹത്തിന് ഉയരാൻ സാധിക്കുക. നമുക്കൊരു പ്രതിജ്ഞയെടുക്കാൻ സാധിക്കണം, നമ്മൾ ഈ കേൾക്കുന്നതായ ധർമ്മത്തിന്റെ മഹത്വത്തെ നമ്മളുടെ കുടുംബത്തിൽ ചർച്ച ചെയ്യണം. വളരെ ലളിതമായി ചെയ്യാൻ കഴിയുന്നതാണ് ആരുടെയും അനുവാദത്തിന് കാത്ത് നിൽക്കേണ്ട. എല്ലാവരും അവരവരുടെ കുടുംബത്തിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചേരുക. ഒരുമിച്ച് ചേർന്ന് ഇന്നത്തെ കാലത്ത് നമുക്ക് അറിയാം, അണുകുടുംബങ്ങളുടെ കാലമാണ്. പഴയത് പോലെ കൂട്ടുകുടുംബങ്ങളില്ല. പക്ഷേ നമ്മുടെ കുടുംബത്തിലെ ആളുകളെ എല്ലാം,ആഴ്ചയിൽ ഒരിക്കൽ ഒരുമിച്ച് കൂട്ടാനും, ഒരുമിച്ച് ഈശ്വരഭജന നടത്താനും,ഒരുമിച്ച് വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണം പരസ്പരം പങ്കുവച്ച് കഴിക്കാനും കഴിയണം. അതിന് ശേഷം മൂന്ന് നാല് വിഷയങ്ങളെ സംബന്ധിച്ച്, ഒരുമിച്ച് കൂടിയിരുന്ന് ചർച്ച ചെയ്യണം.അതിൽ ഏറ്റവും പ്രധാനപ്പെട്ടത്,എന്താണ് നമ്മുടെ കുടുംബം,എന്താണ് നമ്മുടെ പാരമ്പര്യം,എന്താണ് നമ്മുടെ സമൂഹം,നമ്മുടെ കുലരീതിയെന്താണ്? നമ്മുടെ ഇന്നത്തെ ജീവിതരീതി ആ കുലരീതിയ്ക്ക്, കുടംബമഹിമയ്ക്ക്, ഒത്തവണ്ണമാണോ,എന്ന് നമ്മൾ ചിന്തിക്കണം. അതേ പോലെ ഏറ്റവും പ്രധാനപ്പെട്ട,അഞ്ചുവിഷയങ്ങൾ നമ്മൾ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ ഭാഷ,വേഷം,ഭക്ഷണം,യാത്ര, അതേ പോലെ നമ്മുടെ ഭജന. ഭാഷ,വേഷം,ഭോജനം,ഭ്രമണം ഭജനം,എന്ന് പറയും. ഇത് നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. നമ്മളുടെ കുടുംബത്തിലെ ആളുകൾ യാത്രയ്ക്ക് പോകാറുണ്ട് അവധിക്കാലത്ത്, ഈ യാത്ര എവിടേക്കാണ് നമ്മൾ പോകാറുള്ളത്?ഭാരതത്തിന് പുറത്തേക്കാണോ അതോ നമ്മുടെ നാട്ടിൽ തന്നെയാണോ? നമ്മുടെ നാട്ടിൽ എത്രയോ സ്ഥലങ്ങളുണ്ട്. ചിത്രപുരുഷന്മാർ ജന്മം കൊണ്ട,കർമ്മം കൊണ്ട,പുണ്യം നേടിയിട്ടുള്ള എത്രയെത്രയോ സ്ഥലങ്ങൾ. അതോരോന്നും നമുക്ക് കാണാനും മനസിലാക്കാനും,ചരിത്രം ഉൾക്കൊള്ളാനും, കഴിയുന്ന വിധത്തിലുള്ള യാത്രയാണോ നമ്മൾ ചെയ്യാറ്. ഇതേ പോലെ തന്നെ നമ്മുടെ തന്നെ സഹോദരങ്ങൾ പലകാരണങ്ങൾ കൊണ്ട് കഷ്ടതയനുഭവിക്കുന്നു,കാടുകളിൽ താമസിക്കുന്ന,നമ്മുടെ തന്നെ സഹോദരങ്ങളുണ്ട്. അവർ താമസിക്കുന്ന ഇടത്തേക്ക് നമ്മൾ പോകാറുണ്ടോ അവരുടെ വിഷമങ്ങൾ നമ്മൾ തിരിച്ചറിയാറുണ്ടോ?അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള, പ്രേരണ ഉൾക്കൊണ്ട് കൊണ്ട് വരാറുണ്ടോ അങ്ങനെ നമ്മുടെ യാത്ര,ഇത്തരത്തിലുള്ള പ്രദേശങ്ങളിലേക്ക് ആക്കാൻ കഴിയുമോ എന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാൻ കഴിയണം. മറ്റൊന്ന് നമ്മുടെ ഭാഷയാണ്. നമ്മൾ സംസാരിക്കുന്ന ഭാഷയേതാണ്? നമ്മുടെ വീട്ടിൽ ഒരു കാരണവശാലും ഇംഗ്ലീഷ് ഭാഷ, ഒരു വൈദേശിക ഭാഷ, സംസാരിക്കുന്ന അവസ്ഥ ഉണ്ടാവരുത്. നമ്മൾ മാതൃഭാഷ തന്നെയായിരിക്കണം നമുക്ക് സംസാരിക്കാൻ സാധിക്കേണ്ടത്. നമ്മൾ കഴിക്കുന്ന ഭക്ഷണം, അത് നമ്മുടെ നാടൻ,സ്വദേശി ഭക്ഷണം തന്നെയാകണം. നമ്മൾ ഏതെങ്കിലും വിശിഷ്ട കാര്യങ്ങളിൽ പങ്കെടുക്കുമ്പോൾ,വിശേഷ സന്ദർഭങ്ങളിൽ ഒക്കെ പങ്കെടുക്കുമ്പോൾ, തീർച്ചയായിട്ടും നമ്മുടെ സ്വദേശി വസ്ത്രധാരണം തന്നെയായിരിക്കണം നമ്മൾ പിന്തുടരേണ്ടത്. ഇത്തരം വിഷയങ്ങളെ കുറിച്ച്, നമ്മൾ ചർച്ച ചെയ്യണം. വരുന്ന തലമുറ, പുതിയ തലമുറയെ കൂടി ആ ചർച്ചയിൽ പങ്കാളികളാക്കണം. അവർക്ക് സംശയങ്ങൾ ഉണ്ടാകും, അവർ ചോദ്യങ്ങൾ ചോദിക്കും. ആ ചോദ്യങ്ങൾക്ക് നമ്മൾ തക്കതായ ഉത്തരം കൊടുത്താൽ അവരുടെ മനസിൽ പരിവർത്തനം വരുത്താൻ വേണ്ടി, നമുക്ക് കഴിയണം. ഇങ്ങനെ സ്വത്വത്തെ നമ്മുടെ ആചരണത്തിൽ, തനിമയെ നമ്മുടെ ആചരണത്തിൽ സ്വഭാവത്തിൽ കൊണ്ടുവരാൻ കഴിയണം ”

Tags: hinduMohan BhagwatenglishSPECIAL
Share1
Tweet
Send
Share

Latest stories from this section

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies