Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സഹ അധ്യക്ഷൻ ; ഫ്രാൻസിലെ ആദ്യ ഇന്ത്യൻ കോൺസുലേറ്റും മോദി ഉദ്ഘാടനം ചെയ്യും

by Brave India Desk
Feb 10, 2025, 05:45 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ അധ്യക്ഷനാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഫെബ്രുവരി 10 മുതൽ 12 വരെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ലോക നേതാക്കളുടെയും ആഗോള ടെക് സിഇഒമാരുടെയും ഒത്തുചേരലായ എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ-അധ്യക്ഷത വഹിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തുന്നത്. പാരീസിൽ വച്ചാണ് എഐ ആക്ഷൻ ഉച്ചകോടി നടക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാൻ എഐ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആഗോളതല ചർച്ചകളാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഫെബ്രുവരി 10, 11 തീയതികളിലാണ് പാരീസിലെ ഗ്രാൻഡ് പാലായിസിൽ എഐ ആക്ഷൻ ഉച്ചകോടി നടക്കുന്നത്. കൂട്ടായ പുരോഗതിക്കും പൊതുതാൽപ്പര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ സുസ്ഥിരമായ എഐ-യ്‌ക്കായി ശാസ്ത്രീയ അടിത്തറകളും പരിഹാരങ്ങളും മാനദണ്ഡങ്ങളും കൂട്ടായി സ്ഥാപിക്കാൻ ഉച്ചകോടി ലക്ഷ്യമിടുന്നു. 2023 നവംബറിൽ നടന്ന ബ്ലെച്ച്‌ലി പാർക്ക് ഉച്ചകോടിയിലും 2024 മെയ് മാസത്തിൽ നടന്ന സിയോൾ ഉച്ചകോടിയിലും കൈവരിച്ച പുരോഗതികളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയും ഫ്രാൻസും ചേർന്ന് അധ്യക്ഷത വഹിക്കുന്ന എഐ ആക്ഷൻ ഉച്ചകോടി പാരീസിൽ നടക്കുന്നത്.

Stories you may like

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

എഐ സാങ്കേതികവിദ്യയെ പൊതുജന നന്മയ്ക്കായി നവീകരിക്കുന്നതിനും വിശാലമാക്കുന്നതിനും ഉള്ള കാഴ്ചപ്പാടുകൾ ഇന്ത്യ ഉച്ചകോടിയിൽ പങ്കുവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഫെബ്രുവരി 10 ന് പാരീസിൽ എത്തുന്ന പ്രധാനമന്ത്രി മോദിയ്ക്കായി ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രത്യേക അത്താഴ വിരുന്ന് ഉണ്ടായിരിക്കും. എലീസി കൊട്ടാരത്തിലാണ് പ്രസിഡന്റ് മാക്രോൺ അത്താഴ വിരുന്ന് ഒരുക്കുന്നത്. ടെക് മേഖലയിലെ നിരവധി സിഇഒമാരും എഐ ആക്ഷൻ ഉച്ചകോടിയിലെ മറ്റ് നിരവധി വിശിഷ്ട ക്ഷണിതാക്കളും അത്താഴവിരുന്നിൽ പങ്കെടുക്കും.

ഫെബ്രുവരി 11 ന് ആണ് എഐ ആക്ഷൻ ഉച്ചകോടിനടക്കുന്നത്. പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനൊപ്പം ഉച്ചകോടിയിൽ സഹ-അധ്യക്ഷത വഹിക്കും. ഇതുകൂടാതെ ഫ്രാൻസിൽ മറ്റു ചില സുപ്രധാന പരിപാടികളിലും മോദി പങ്കെടുക്കും. ഫ്രാൻസിലെ ആദ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് മോദി ഉദ്ഘാടനം നിർവഹിക്കും. ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് നഗരമായ മാർസെയിലിൽ ആണ് ഇന്ത്യൻ കോൺസുലേറ്റ് നിർമ്മിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പം ഫ്രഞ്ച് പ്രസിഡണ്ടും പങ്കെടുക്കും.

ഇത്തവണത്തെ ഫ്രാൻസ് സന്ദർശനത്തിൽ പ്രധാനമന്ത്രി മോദി ഒന്നാം ലോകമഹായുദ്ധങ്ങളിലും രണ്ടാം ലോകമഹായുദ്ധങ്ങളിലും ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് മസാർഗസ് യുദ്ധ സെമിത്തേരിയിൽ ആദരാഞ്ജലികൾ അർപ്പിക്കും. ഇത് കൂടാതെ ആഗോള നന്മയ്ക്കായി ഊർജ്ജം വിനിയോഗിക്കുന്നതിനായി ഫ്രാൻസ് ഉൾപ്പെടെയുള്ള പങ്കാളി രാജ്യങ്ങളുടെ കൺസോർഷ്യത്തിൽ ഇന്ത്യ അംഗമായ അന്താരാഷ്ട്ര തെർമോ ന്യൂക്ലിയർ പരീക്ഷണാത്മക റിയാക്ടർ പദ്ധതിയും പ്രധാനമന്ത്രി മോദി സന്ദർശിക്കും. ഫ്രാൻസ് സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി  അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുഎസിലേക്ക് യാത്ര തിരിക്കും.

Tags: francepm modiImmanuel MacronAI action summitmodi france visit
Share7
Tweet
Send
Share

Latest stories from this section

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies