Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി പാക് ചാരവലയം?; ജമ്മു കശ്മീരിൽ 15-കാരൻ പിടിയിൽ

by Brave India Desk
Jan 7, 2026, 02:51 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയ്ക്ക്  ചോർത്തി നൽകാൻ ശ്രമിച്ച 15-കാരൻ പിടിയിൽ. ജമ്മു കശ്മീരിലെ സാംബ സ്വദേശിയായ കൗമാരക്കാരനെയാണ് പഞ്ചാബ് പോലീസ് മാധോപൂരിൽ വെച്ച് പിടികൂടിയത്. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും സൈനിക നീക്കങ്ങളും അതിർത്തി കടന്നുള്ള ഭീകരവാദികൾക്കും ചാരന്മാർക്കും കൈമാറിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠാൻകോട്ട് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ്  ദിൽജീന്ദർ സിംഗ് ധില്ലന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അതിൽ നിന്ന് രാജ്യവിരുദ്ധ ശക്തികളുമായും പാക് ഭീകര ഹാൻഡ്ലർമാരുമായും ബന്ധപ്പെട്ട ഫോൺ നമ്പറുകളും സന്ദേശങ്ങളും കണ്ടെടുത്തു. സൈനിക പോസ്റ്റുകളുടെ ദൃശ്യങ്ങൾ, വീഡിയോകൾ, മറ്റ് അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ എന്നിവ കുട്ടി പാക് സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാർക്കോ സിൻഡിക്കേറ്റ് ഓപ്പറേറ്റർ സാജിദ് ഭട്ടിയുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.

Stories you may like

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ പതിനഞ്ചുകാരൻ പാക് ചാരവലയത്തിന്റെ ഭാഗമാണെന്ന് പോലീസ് വെളിപ്പെടുത്തി. ക്ലോണിംഗ് പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കുട്ടിയുടെ ഫോണിൽ നിന്ന് വിവരങ്ങൾ പാക് ഏജൻസികൾ ശേഖരിച്ചിരുന്നത്. രാജ്യത്തെ കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യം വെച്ച് ഐഎസ്ഐ നടത്തുന്ന വൻ ചതിക്കുഴിയുടെ ഭാഗമാണിതെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.ഈ കുട്ടിയെ യഥാസമയം പിടികൂടിയില്ലായിരുന്നുവെങ്കിൽ ഭാവിയിൽ രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്ന വൻ ഭീകര പ്രവർത്തനങ്ങളിലേക്ക് ഇയാൾ നയിക്കപ്പെടുമായിരുന്നുവെന്ന് ദിൽജീന്ദർ സിംഗ് ധില്ലൻ (എസ്എസ്പി, പഠാൻകോട്ട്) പറഞ്ഞു.

പിടിക്കപ്പെട്ട കൗമാരക്കാരനെ കൂടാതെ കൂടുതൽ കുട്ടികൾ ഈ ചാരവലയത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താനും ഭീകരരുടെ സ്വാധീനത്തിൽ നിന്ന് രക്ഷിക്കാനുമുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു. ഐഎസ്ഐയുടെ സ്വാധീനവലയത്തിൽ വീഴാതിരിക്കാൻ രക്ഷിതാക്കളും പൊതുസമൂഹവും അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. 1923-ലെ ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട്  പ്രകാരം കുട്ടിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാംബ സ്വദേശിയായ കുട്ടിയെ ചോദ്യം ചെയ്തതിലൂടെ പാക് ചാരസംഘടനയുടെ ചതിക്കുഴികളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Tags: Detained For SpyingSharing InformationISI From J&K
Share
Tweet
Send
Share

Latest stories from this section

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു:  ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

Latest News

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies