Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വെറും 88 മണിക്കൂർ, പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യൻ വ്യോമശക്തി;സ്വിറ്റ്സർലൻഡ് മിലിട്ടറി തിങ്ക് ടാങ്ക് റിപ്പോർട്ട് ചർച്ചയാകുന്നു

by Brave India Desk
Jan 28, 2026, 03:26 am IST
in India
Share on Facebook
Tweet
WhatsApp
Telegram

2025 മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’  ലൂടെ   ഇന്ത്യൻ വ്യോമസേന പാകിസ്താനു മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചുവെന്ന് റിപ്പോർട്ടുകൾ.  സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഒരു മിലിട്ടറി തിങ്ക് ടാങ്ക് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.   വെറും നാല് ദിവസം (88 മണിക്കൂർ) നീണ്ടുനിന്ന ഈ പോരാട്ടത്തിനൊടുവിൽ പാകിസ്താന് ഇന്ത്യയോട് വെടിനിർത്തലിന് അപേക്ഷിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

മെയ് 7 മുതൽ 10 വരെ നടന്ന സംഘർഷത്തിൽ പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കുന്നതിൽ ഇന്ത്യ വിജയിച്ചു. മെയ് 10 രാവിലെ ആയപ്പോഴേക്കും പാകിസ്താന്റെ ആകാശത്ത് ഇന്ത്യയ്ക്ക് പൂർണ്ണ നിയന്ത്രണം ലഭിച്ചു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. മെയ് 7-ന് പുലർച്ചെ പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും  ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തി.

Stories you may like

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

ഇന്ത്യൻ വ്യോമസേന നടത്തിയ കൃത്യതയാർന്ന ആക്രമണങ്ങളിൽ പാകിസ്താന്റെ പ്രധാനപ്പെട്ട 13 വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും തകർക്കപ്പെട്ടു. ഏകദേശം 12-13 പാക് യുദ്ധവിമാനങ്ങൾ (F-16, JF-17 എന്നിവയുൾപ്പെടെ) തകർക്കപ്പെട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മെയ് 10-ന് പുലർച്ചെ 2 മണിക്കും 5 മണിക്കും ഇടയിൽ ഇന്ത്യ നടത്തിയ ബ്രഹ്മോസ് , സ്കാൽപ് , മിസൈൽ ആക്രമണങ്ങൾ പാകിസ്താനെ തളർത്തി.പാകിസ്താനിലെ നൂർ ഖാൻ, മുരിദ്, സർഗോദ തുടങ്ങിയ താവളങ്ങൾ തകർക്കപ്പെട്ടു. ഇതോടെ പ്രതിരോധിക്കാൻ ശേഷിയില്ലാതെ വന്ന പാകിസ്താൻ മെയ് 10 ഉച്ചയ്ക്ക് ശേഷം വെടിനിർത്തലിനായി ഇന്ത്യയെ സമീപിച്ചു. വൈകുന്നേരം 5 മണിയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.

ഇന്ത്യയുടെ എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനവും റഫാൽ വിമാനങ്ങളും ഈ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. പാകിസ്താന്റെ ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ ശൃംഖല ഫലപ്രദമായി തടഞ്ഞു.
ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ പാകിസ്താന്റെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാനും അവരെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാനും ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് സ്വിസ് റിപ്പോർട്ട് വിലയിരുത്തുന്നു. നയതന്ത്രപരമായും സൈനികമായും ഇന്ത്യ നേടിയ വലിയ വിജയമായാണ് ഓപ്പറേഷൻ സിന്ദൂർ കണക്കാക്കപ്പെടുന്നത്.

Tags: Operation SindoorSwitzerland-based Centre MILITARY OPERATION SINDOOR
Share
Tweet
Send
Share

Latest stories from this section

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

Latest News

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies