Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ആ കണ്ണുചിമ്മലിൽ പാകിസ്ഥാൻ തോറ്റുപോയി; ഹാർദിക്കിന്റെ ആത്മവിശ്വാസം തകർത്ത പാക് മോഹങ്ങൾ, ദുബായിലെ ആ സിനിമാറ്റിക് ഫിനിഷിംഗിന്റെ കഥ

by Brave India Desk
Feb 16, 2026, 12:49 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വർഷം 2022 , ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം നടക്കുകയാണ്. ദുബായിലെ സ്റ്റേഡിയം നിറയെ ആരാധകർ ആയിരുന്നു. ഗാലറിയിൽ ഇന്ത്യ-പാക് പതാകകൾ പാറിപ്പറക്കുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. അതൊരു വേട്ടയുടെ തുടക്കമായിരുന്നു. ഭുവനേശ്വർ കുമാറിന്റെ സ്വിംഗും ഹാർദിക് പാണ്ഡ്യയുടെ കൃത്യതയാർന്ന ഷോർട്ട് ബോളുകളും പാക് ബാറ്റർമാരെ വട്ടംകറക്കി.

ബാബർ അസമും റിസ്‌വാനും പൊരുതിയെങ്കിലും ഹാർദിക് പാണ്ഡ്യ എന്ന ‘ഗെയിം ചേഞ്ചർ’ തന്റെ മൂന്ന് നിർണ്ണായക വിക്കറ്റുകളിലൂടെ പാക് പടയെ 147 റൺസിൽ തളച്ചു. ഓരോ വിക്കറ്റ് നേടുമ്പോഴും ആ മുഖത്ത് കണ്ട ആത്മവിശ്വാസം വരാനിരിക്കുന്ന വലിയൊരു ക്ലൈമാക്സിന്റെ സൂചനയായിരുന്നു.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

148 റൺസ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ കെ.എൽ. രാഹുലിനെ നഷ്ടമായി. പാക് പേസർ നസീം ഷായുടെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ രോഹിത്തും കോഹ്‌ലിയും പൊരുതി. ഇരുവരും ചേർന്നുള്ള മികച്ച കൂട്ടുകെട്ടിന് ശേഷം ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നെന്ന തോന്നിച്ചെങ്കിലും ഇരുവരുടെയും വിക്കറ്റുകൾ വീണതോടെ ഇന്ത്യ ബാക്ക്‌ഫുട്ടിലായി. അതിനിടയിൽ സൂര്യകുമാർ യാദവ് വീണതോടെ സ്റ്റേഡിയം നിശബ്ദമായി. ഇന്ത്യ 89-ന് 4 എന്ന നിലയിൽ പതറുന്ന അവസ്ഥയിലായി കാര്യങ്ങൾ. പാക് ആരാധകർ ആഹ്ലാദ പ്രകടനം തുടങ്ങുകയും ചെയ്തു.

ഇവിടെയാണ് സിനിമയിലെ വെല്ലുന്ന ട്വിസ്റ്റ് സംഭവിക്കുന്നത്. രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും ഒത്തുചേർന്നു. അവസാന രണ്ടോവറിൽ ജയിക്കാൻ വേണ്ടത് 21 റൺസ്. പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളർ ഹാരിസ് റൗഫ് പന്തെറിയാൻ എത്തുന്നു.  ഹാർദിക് പാണ്ഡ്യ എന്ന താരത്തിന്റെ വിശ്വരൂപം അവിടെ കണ്ടു. റൗഫിന്റെ ഓവറിൽ മൂന്ന് ബൗണ്ടറികൾ പായിച്ച് ഹാർദിക് കളി ഇന്ത്യയുടെ വരുതിയിലാക്കി. പക്ഷേ, നാടകം അവിടെ അവസാനിച്ചില്ല.

അവസാന 6 പന്തിൽ 7 റൺസ്. പാക് സ്പിന്നർ മുഹമ്മദ് നവാസ് എറിയുന്നു. ആദ്യ പന്തിൽ തന്നെ, ജഡേജ ക്ലീൻ ബൗൾഡ്, സ്റ്റേഡിയം വീണ്ടും നിശബ്ദമായി. രണ്ടാം പന്തിൽ ദിനേഷ് കാർത്തിക് ഒരു സിംഗിൾ എടുക്കുന്നു. ശേഷം മൂന്നാം പന്ത് ഹാർദിക് പാണ്ഡ്യ പന്ത് നേരിടുന്നു, പക്ഷേ റണ്ണില്ല. ഡോട്ട് ബോൾ, ഇന്ത്യൻ ടഗ്ഔട്ടിലും ആരാധകരിലും സമ്മർദ്ദം നിറഞ്ഞ് നിൽക്കുന്നു. 3 പന്തിൽ 6 റൺസ്. നവാസ് അടുത്ത പന്തിനായി തയ്യാറെടുക്കുന്നു.

മറുപുറത്ത് കാർത്തിക് ആശങ്കയോടെ ഹാർദിക്കിനെ നോക്കുന്നു. പക്ഷേ, ഹാർദിക് പാണ്ഡ്യ ചെയ്തത് ഞെട്ടിപ്പിക്കുന്നത് ആയിരുന്നു.  കാർത്തിക്കിനെ നോക്കി ഒരു തണുപ്പൻ കണ്ണുചിമ്മലോടെ “ഞാനിവിടെയുണ്ടല്ലോ (I am here)” എന്ന് ആംഗ്യം കാണിച്ചു. ലോകം കണ്ട ഏറ്റവും വലിയ ‘കൂൾ’ മൊമെന്റ്. ശേഷം നവാസ് നാലാം പന്തെറിഞ്ഞു. ഹാർദിക്കിന്റെ ബാറ്റ് വായുവിൽ ഒരു വില്ലുപോലെ വളഞ്ഞു. ലോംഗ് ഓണിന് മുകളിലൂടെ ആ വെടിയുണ്ട പറന്നു. സിക്സർ, ഫിനിഷ്ഡ് ഇൻ സ്റ്റൈൽ.

ഹാർദിക് പാണ്ഡ്യ തന്റെ ബാറ്റ് ശാന്തമായി താഴ്ത്തിപ്പിടിച്ചു. ഒരു പുഞ്ചിരി പോലുമില്ലാതെ, ഇതൊക്കെ നിസ്സാരം എന്ന ഭാവത്തിൽ അദ്ദേഹം നടന്നുനീങ്ങി. ദുബായ് സ്റ്റേഡിയം നീലക്കടലായി മാറി.

 

Tags: bcciindian cricketHardik Pandya
Share
Tweet
Send
Share

Latest stories from this section

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Latest News

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies