Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

യുദ്ധഭൂമിയിലും ഭാരതത്തിന്റെ ‘വിശ്വഗുരു’ പ്രഭാവം;ഇന്ത്യൻ കപ്പലുകൾക്ക് ഗ്രീൻ സിഗ്നൽ! ചർച്ചകൾ ഫലം കണ്ടെന്ന് ജയശങ്കർ

by Brave India Desk
Mar 16, 2026, 01:44 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ ഇന്ധനക്കപ്പലുകൾക്ക് സുരക്ഷിത പാത. ആഗോള വിപണിയെയും വൻശക്തികളെയും മുൾമുനയിൽ നിർത്തി ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും, ഭാരതത്തോടുള്ള പ്രത്യേക പരിഗണനയും നയതന്ത്ര സൗഹൃദവും ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുകയാണ്. 92,712 മെട്രിക് ടൺ എൽപിജിയുമായി വന്ന ‘ഷിവാലിക്’, ‘നന്ദാദേവി’ എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ ഔദ്യോഗികമായി അനുമതി നൽകി. ഭാരതത്തിന്റെ നയതന്ത്ര ഇടപെടലുകൾ കൃത്യമായ ‘ഫലം കണ്ടു’ എന്നായിരുന്നു വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ഇതിനോടുള്ള പ്രതികരണം. ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ നിർണ്ണായക പാതയിലൂടെ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ തലയുയർത്തി കടന്നുപോകുന്നത് നവഭാരതത്തിന്റെ ആഗോള സ്വാധീനത്തിന്റെ തെളിവായി ദേശീയ നിരീക്ഷകർ വിലയിരുത്തുന്നു.

യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകമെമ്പാടും എണ്ണവില 100 ഡോളറിന് മുകളിലേക്ക് കുതിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൃത്യമായി വിനിയോഗിച്ചതോടെ ചൈനയ്ക്കും റഷ്യയ്ക്കും ഒപ്പം ഭാരതത്തിനും ഈ പ്രത്യേക ഇളവ് ലഭിച്ചു. “ഇതൊരു കൊടുക്കൽ വാങ്ങൽ അല്ല, മറിച്ച് ഭാരതവും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ്” എന്ന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിൽ സൈനിക വിന്യാസത്തിന് ഒരുങ്ങുമ്പോഴും, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണുന്ന ഭാരതത്തിന്റെ ശൈലിക്ക് ആഗോളതലത്തിൽ വലിയ അംഗീകാരമാണ് ലഭിക്കുന്നത്.

Stories you may like

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഉപഭോക്താവായതിനാൽ വിതരണത്തിൽ ചെറിയ തടസ്സങ്ങൾ നേരിട്ടാൽ പോലും അത് കോടിക്കണക്കിന് കുടുംബങ്ങളെ ബാധിക്കുമായിരുന്നു. സെറാമിക് ടൈൽ നിർമ്മാതാക്കളും റസ്റ്റോറന്റുകളും ഇന്ധന ലഭ്യതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, വീടുകളിലേക്കുള്ള ഗ്യാസ് വിതരണത്തിന് സർക്കാർ പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. ഷിവാലിക്കും നന്ദാദേവിയും സുരക്ഷിതമായി എത്തുന്നതോടെ രാജ്യത്തെ പാചകവാതക വിതരണം കൂടുതൽ സുഗമമാകും. രാജ്യത്ത് എൽപിജിക്ക് ക്ഷാമമില്ലെന്നും ആരും പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ച് ഉറപ്പുനൽകുന്നു.

Tags: S JaishankarIran clears
Share
Tweet
Send
Share

Latest stories from this section

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies