Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഞാൻ പൂർണ്ണമായും തകർന്നുപോയിരുന്നു; നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

by Brave India Desk
May 20, 2026, 03:08 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിന് പിന്നാലെ വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞത് ക്രിക്കറ്റ് ലോകത്തെ വലിയ വാർത്തയായിരുന്നു. താൻ എന്തുകൊണ്ടാണ് ക്യാപ്റ്റൻസി ഉപേക്ഷിച്ചതെന്നും ആ സമയത്ത് അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും കോഹ്‌ലി ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. ആർ.സി.ബി ഇന്നൊവേഷൻ ലാബിന്റെ ഇൻഡ്യൻ സ്പോർട്സ് സമ്മിറ്റിലാണ് താരം അക്കാലത്തെ കഠിനമായ അവസ്ഥകളെക്കുറിച്ച് വെളിപ്പെടുത്തിയത്.

2022 ജനുവരിയിലാണ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിക്കൊണ്ട് വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. അതിന് തൊട്ടുമുൻപ് ടി20 നായകസ്ഥാനം ഒഴിയുകയും ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് താരത്തെ മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനായിരുന്നിട്ടും (68 മത്സരങ്ങളിൽ 40 ജയം) എന്തുകൊണ്ടാണ് പെട്ടെന്ന് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കോഹ്‌ലി ഇപ്പോൾ വ്യക്തമാക്കുന്നു.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

ബാറ്റിംഗിലെ പ്രധാന കരുത്ത് എന്നതിനൊപ്പം ടീമിന്റെ നായകസ്ഥാനം കൂടി ഒന്നിച്ച് കൊണ്ടുപോയത് തന്റെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ ബാധിച്ചുവെന്ന് കോഹ്‌ലി ഓർത്തെടുത്തു. “ഇന്ത്യൻ ക്രിക്കറ്റിനെ ഒന്നാമത് എത്തിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് എനിക്കുണ്ടായിരുന്നത്. എന്നാൽ ബാറ്റിംഗും ക്യാപ്റ്റൻസിയും ഒന്നിച്ച് കൊണ്ടുപോകുന്നത് ദൈനംദിന ജീവിതത്തിൽ എത്രത്തോളം ഭാരമേറിയതാണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ക്യാപ്റ്റൻസി ഒഴിയുന്ന സമയമായപ്പോഴേക്കും ഞാൻ പൂർണ്ണമായും മാനസികമായി തകർന്നുപോയിരുന്നു . പ്രതീക്ഷകളുടെ ഭാരം താങ്ങാൻ കഴിയാത്തവിധം കഠിനമായിരുന്നു ആ കാലഘട്ടം,” കോഹ്‌ലി പറഞ്ഞു.

ടീമിനുള്ളിൽ സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കാൻ മുൻ കോച്ച് രവി ശാസ്ത്രിയും മാനേജ്‌മെന്റും വലിയ പിന്തുണയാണ് നൽകിയതെന്ന് കോഹ്‌ലി പറഞ്ഞു. എന്നാൽ ഫോം നഷ്ടപ്പെട്ടതോടെ രണ്ട് വലിയ ഉത്തരവാദിത്തങ്ങളും ഒന്നിച്ച് ചുമലിലേറ്റുന്നത് കഠിനമായി മാറി. നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള മോശം സമയങ്ങളിൽ തന്നെ കളിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചത് രാഹുൽ ദ്രാവിഡും വിക്രം റാത്തോറുമാണെന്ന് കോഹ്‌ലി വെളിപ്പെടുത്തി.

“ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷമാണ് ഞാൻ മറ്റുള്ളവരോട് കൂടുതൽ സംസാരിച്ചു തുടങ്ങിയത്. രാഹുൽ ഭായിയും വിക്രമും എന്നെ അത്രയധികം പരിചരിച്ചു. അവർക്ക് വേണ്ടി കളിക്കണം, റൺസ് നേടണം എന്ന ആഗ്രഹം എന്നിൽ വീണ്ടും നിറച്ചത് അവരാണ്. അവർ നൽകിയ പിന്തുണയ്ക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. 2023-ലെ ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ മികച്ച തിരിച്ചുവരവിന് കാരണം അവരാണ്,” കോഹ്‌ലി കൂട്ടിച്ചേർത്തു.

Tags: virat kohliRCB
Share
Tweet
Send
Share

Latest stories from this section

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Latest News

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies