പ്രതിരോധ ഗവേഷണ വികസന കേന്ദ്രം തദ്ദേശീയമായി വികസിപ്പിച്ച ‘പ്രളയ്’ ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് ഈ ഉപരിതല-ഉപരിതല മിസൈൽ പരീക്ഷിച്ചത്.
150 മുതൽ 500 കിലോമീറ്റർ വരെയുള്ള ശത്രുലക്ഷ്യങ്ങൾ കൃത്യമായി തകർക്കാൻ ഇതിന് ശേഷിയുണ്ട്. 500 മുതൽ 1,000 കിലോഗ്രാം വരെയുള്ള പരമ്പരാഗത യുദ്ധശിരസ്സുകൾ വഹിക്കാൻ സാധിക്കും.
സഞ്ചാരപഥത്തിൽ വെച്ച് തന്നെ ദിശ മാറ്റാൻ സാധിക്കുന്ന സാങ്കേതികവിദ്യയായതിനാൽ ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ( ഇതിനെ തടയുന്നത് തികച്ചും പ്രയാസകരമാണ്.
ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഈ മിസൈൽ പെട്ടെന്ന് വിന്യസിക്കാനും ഏത് സമയത്തും തൊടുത്തുവിടാനും പ്രാപ്തമാണ്.ഇന്ത്യൻ സായുധ സേനയുടെ കവചിത ശേഷിയും പ്രതിരോധ നിരീക്ഷണ പാടവവും കൂടുതൽ ശക്തിപ്പെടുത്താൻ ‘പ്രളയ്’ മിസൈലുകളുടെ വിന്യാസത്തിലൂടെ സാധിക്കും










