Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

by Brave India Desk
Jun 7, 2026, 12:05 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിലെ പ്രമുഖ ന്യൂനപക്ഷ നേതാവും സംസ്ഥാന മൈനോറിറ്റി സെൽ സെക്രട്ടറിയുമായ അജ്മൽ സിദ്ദിഖി പാർട്ടി പദവികളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നു പോലും മമത ബാനർജിക്ക് കനത്ത തിരിച്ചടി നേരിടുന്നത്. ഹജ്ജ് തീർത്ഥാടനത്തിന് ശേഷം തിരിച്ചെത്തിയ ഉടനെയായിരുന്നു അജ്മൽ സിദ്ദിഖിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. പാർട്ടി നേതൃത്വത്തിനെതിരെയും അഭിഷേക് ബാനർജിക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ന്യൂനപക്ഷ നേതാവ് രാജിവെച്ചത്.

അഭിഷേക് ബാനർജിയുടെ ഏകാധിപത്യ നിലപാടാണ് ടിഎംസിയുടെ തകർച്ചയ്ക്ക് കാരണമെന്ന് കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയാണ് സിദ്ദിഖിയുടെ പടിയിറക്കം. “രണ്ട് ദിവസം മുൻപാണ് ഞാൻ ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയത്. ഈ പാർട്ടിയിൽ നിൽക്കുന്നത് വലിയ അപമാനമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ടിഎംസിയിലെ ഭൂരിഭാഗം നേതാക്കളും മോശം പ്രവൃത്തികളിലും അഴിമതികളിലും മുഴുകിയിരിക്കുകയാണ്. ദിവസേന പുതിയ അഴിമതിക്കഥകൾ പുറത്തുവരുന്നു, ഇനിയും വരാനിരിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ഒരു കാര്യവും ചെയ്യാൻ ഈ പാർട്ടിക്ക് സാധിക്കുന്നില്ല. വെറും മുഖസ്തുതി പാടുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ സ്ഥാനമുള്ളത്. പാർട്ടിയുടെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം മമതാ ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജി ആണ്. അഭിഷേകിന്റെ ഏകാധിപത്യ മനോഭാവവും പാർട്ടി പ്രവർത്തകർ നേരിടുന്ന പീഡനങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണ്. വർഷങ്ങൾക്ക് മുൻപുള്ള വ്യാജ കേസുകൾ വരെ കുത്തിപ്പൊക്കി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്,” എന്ന് രാജിവെച്ചതിന് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച അജ്മൽ സിദ്ദിഖി വെളിപ്പെടുത്തി.

Stories you may like

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

Tags: minority leader resignedajmal siddiquiwest bengaltrinamool congress
Share
Tweet
Send
Share

Latest stories from this section

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

Latest News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം  ; പൊട്ടിച്ചിരിപ്പിച്ച് ടിജി

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies