Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ആ ഭാരം എത്രത്തോളം വലുതാണെന്ന് അവൻ പുറത്തുകാണിച്ചില്ല; വിരാട് കോഹ്‌ലിയെയും വൈഭവ് സൂര്യവംശിയെയും വാനോളം പുകഴ്ത്തി ആകാശ് ചോപ്ര, സെവാഗുമായി ഉപമ

by Brave India Desk
Jun 13, 2026, 12:39 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് വ്യത്യസ്ത തലമുറകളിലെ വിസ്മയങ്ങളായ വിരാട് കോഹ്‌ലിയെയും യുവതാരം വൈഭവ് സൂര്യവംശിയെയും മുൻ ഇന്ത്യൻ താരം വീരീന്ദർ സെവാഗുമായി ഉപമിച്ച് വാനോളം പുകഴ്ത്തി മുൻ ക്രിക്കറ്ററും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇരുവരുടെയും കളിശൈലിയെയും അവർ നൽകുന്ന ജീവിതപാഠങ്ങളെയും കുറിച്ച് മനസ്സ് തുറന്നത്.

ക്രിക്കറ്റ് ആരാധകരുടെ അമിതപ്രതീക്ഷകളുടെയും സമ്മർദ്ദങ്ങളുടെയും നടുവിൽ എങ്ങനെ ജീവിക്കണമെന്ന് കാണിച്ചുതന്ന വ്യക്തിയാണ് വിരാട് കോഹ്‌ലിയെന്ന് ആകാശ് ചോപ്ര നിരീക്ഷിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകളുടെ വലിയൊരു ഭാരമാണ് വർഷങ്ങളായി ആരും അറിയാതെ കോഹ്‌ലി തന്റെ ചുമലിലേറ്റുന്നത്.

Stories you may like

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

വിരാട് കോഹ്‌ലിയുടെ കരിയറിനെ ഒരു മികച്ച ജീവിതപാഠമായിട്ടാണ് ചോപ്ര വിശേഷിപ്പിച്ചത്. “സമ്മർദ്ദങ്ങളെയും സ്വന്തം കളിയുടെ നിലവാരത്തെയും കുറിച്ചാണ് നാം സംസാരിക്കുന്നത്. വിരാട് കോഹ്‌ലി ആ പ്രതീക്ഷകളുടെ ഭാരം വളരെ ഭംഗിയായി കൊണ്ടുനടക്കുന്നതിനാൽ കാണികൾക്ക് അതിന്റെ വലിപ്പം മനസ്സിലാകുന്നില്ല. എത്ര കടുത്ത സമ്മർദ്ദമുണ്ടായാലും അവന്റെ കളിശൈലിയിലോ, ശരീരഭാഷയിലോ, പെരുമാറ്റത്തിലോ യാതൊരു മാറ്റവും വരാറില്ല. അവൻ ഈ കലയിൽ പൂർണ്ണമായും വൈദഗ്ധ്യം നേടിയിട്ടുണ്ട്,” ചോപ്ര പറഞ്ഞു.

കനത്ത സമ്മർദ്ദങ്ങളിലും എങ്ങനെ സ്ഥിരതയോടെ റൺസ് കണ്ടെത്താമെന്നതിന് ഐപിഎൽ 2026 ഫൈനലിലെ കോഹ്‌ലിയുടെ ഇന്നിങ്സ് ഒരു ഉദാഹരണമായി ചോപ്ര ചൂണ്ടിക്കാട്ടി. മറ്റൊരു സാധാരണ ദിവസത്തെ ജോലി പോലെയാണ് അന്ന് കോഹ്‌ലി ബാറ്റ് വീശിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. (299 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 14,797 റൺസും, 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസും, 117 ടി20 ഇന്നിങ്സുകളിൽ നിന്ന് 4,188 റൺസും കോഹ്‌ലിയുടെ പേരിലുണ്ട്.

വിരാട് കോഹ്‌ലിക്ക് പുറമെ യുവ സെൻസേഷൻ വൈഭവ് സൂര്യവംശിയെ ഇതിഹാസ താരം വീരേന്ദർ സെവാഗുമായിട്ടാണ് ചോപ്ര താരതമ്യം ചെയ്തത്. വിജയത്തിലെത്താൻ എപ്പോഴും നിലവിലുള്ള പൊതുനിയമങ്ങൾ മാത്രം പിന്തുടരേണ്ടതില്ലെന്ന വലിയ പാഠമാണ് ഇരുവരും നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. “20 വർഷങ്ങൾക്ക് മുൻപ് വീരേന്ദർ സെവാഗ് ടെസ്റ്റ് ക്രിക്കറ്റ് കളിച്ച രീതി തെറ്റാണെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ താൻ ഈ ശൈലിയിൽ തന്നെ കളിക്കുമെന്നും അത് മികച്ച രീതിയിൽ വിജയിപ്പിച്ചു കാണിക്കുമെന്നും വീരു തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഒരു ട്രെൻഡ് സെറ്ററായിരുന്നു അദ്ദേഹം,” ചോപ്ര അനുസ്മരിച്ചു.

“അതേ കാര്യമാണ് 2026-ൽ വൈഭവ് സൂര്യവംശി ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ സീനിയേഴ്സ് കളിക്കുന്ന പരമ്പരാഗത ശൈലി കണ്ടിട്ടും, താൻ ആ വഴിയിലല്ല സഞ്ചരിക്കുകയെന്നും കളിയിൽ സിക്സറുകൾ മാത്രം പറത്തുമെന്നും അവൻ തീരുമാനിച്ചു. 2000-കളുടെ തുടക്കത്തിൽ വീരു എന്താണോ ചെയ്തത്, അത് 2026-ൽ വൈഭവ് ആവർത്തിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ക്രിക്കറ്റിൽ സ്വന്തമായി ഒരു സ്ഥാനം വെട്ടിപ്പിടിക്കാൻ സാധിക്കും,” ചോപ്ര വ്യക്തമാക്കി.

ഐപിഎൽ 2026 സീസണിൽ 16 ഇന്നിങ്സുകളിൽ നിന്നും 237.30 എന്ന മാരക സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടി വൈഭവ് സൂര്യവംശി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു.

Tags: virat kohlivaibhav suryavanshiAakash Chopra
Share
Tweet
Send
Share

Latest stories from this section

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies