Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

by Brave India Desk
Jul 1, 2026, 06:20 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : രാജ്യത്തെ റോഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി 14,115 കോടി രൂപയുടെ രണ്ട് വൻകിട ഹൈവേ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഈ മെഗാ പ്രൊജക്ടുകൾക്ക് അംഗീകാരം നൽകിയത്. ഡൽഹിയിലെ യാത്രാക്ലേശം കുറയ്ക്കാനുള്ള 6-വരി അണ്ടർഗ്രൗണ്ട് തുരങ്കപാതയും ഉത്തർപ്രദേശിലെ പുതിയ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുമാണ് കേന്ദ്ര മന്ത്രിസഭാ അംഗീകാരം ലഭിച്ച രണ്ട് പ്രധാന പദ്ധതികൾ.

പ്രധാനമന്ത്രിയുടെ ‘പിഎം ഗതിശക്തി’ ദേശീയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി രാജ്യത്തെ റോഡ് ശൃംഖലകൾ കൂടുതൽ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നടപടികളുടെ ഭാഗമാണ് ഈ തീരുമാനം. ഡൽഹിയിലെയും ഉത്തർപ്രദേശിലെയും ഗതാഗതക്കുരുക്ക് പൂർണ്ണമായി ഒഴിവാക്കാനും യാത്രാസമയം പകുതിയിലധികമായി കുറയ്ക്കാനും ഈ പദ്ധതികൾ സഹായിക്കും. ദ്വാരക എക്സ്പ്രസ് വേയിലെ ശിവമൂർത്തി ഇന്റർചേഞ്ചിനെ ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള നെൽസൺ മണ്ടേല മാർഗുമായി ബന്ധിപ്പിച്ച് 8.1 കിലോമീറ്റർ നീളമുള്ള 6-വരി പാതയാണ് നിർമ്മിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ ഉൾപ്പെടുന്ന 3.14 കിലോമീറ്റർ നീളമുള്ള ഇരട്ട ടണൽ ആണ്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ ഡൽഹി, ഗുരുഗ്രാം , ദ്വാരക, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് തെക്കൻ ഡൽഹിയിലേക്ക് പോകുന്നവർക്ക് ഇനി മിനിറ്റുകൾക്കകം ലക്ഷ്യസ്ഥാനത്ത് എത്താം.

Stories you may like

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഉത്തർപ്രദേശിലെ വ്യവസായ നഗരമായ കാൺപൂരിനെ കബ്രായുമായി ബന്ധിപ്പിക്കുന്ന 117.7 കിലോമീറ്റർ നീളമുള്ള 4/6 വരി എക്സ്പ്രസ് വേയാണ് രണ്ടാമത്തെ പദ്ധതി. ഭോപ്പാൽ-കാൺപൂർ ഇക്കണോമിക് കോറിഡോറിന്റെ പ്രധാന ഭാഗമാണിത്. നിലവിൽ കാൺപൂരിൽ നിന്ന് കബ്രായിലെത്താൻ 3.5 മണിക്കൂർ വേണമെങ്കിൽ, പുതിയ നിയന്ത്രിത പാത വരുന്നതോടെ യാത്രാസമയം വെറും 1.5 മണിക്കൂറായി ചുരുങ്ങും. മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാം. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ, കാൺപൂർ റിംഗ് റോഡ് എന്നിവയുമായി ഇത് കണക്ട് ചെയ്യപ്പെടും. കബ്രായിലെ ഖനന മേഖലകളിൽ നിന്നുള്ള ധാതുക്കൾ, നിർമ്മാണ സാമഗ്രികൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ വളരെ വേഗത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഇത് സഹായിക്കും. ഈ പദ്ധതി 2.5 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ​ഈ രണ്ട് വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലൂടെ നിർമ്മാണ ഘട്ടത്തിൽ മാത്രം രാജ്യത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Tags: cabinet meetingpm modiDwaraka express wayTwin-tube tunnel project
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies