Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

by Brave India Desk
Sep 28, 2026, 02:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗവും സർക്കാർ നൽകുന്ന പ്രോത്സാഹനങ്ങളും ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയിലുണ്ടാകുന്ന മാറ്റങ്ങളും രാജ്യത്ത് ശക്തമായ ആഭ്യന്തര ചിപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനുള്ള അവസരം സൃഷ്ടിക്കുന്നതായി ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും പാർട്ണറുമായ അങ്കുഷ് വാധേര പറഞ്ഞു. സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സുരക്ഷയും ഉത്തരവാദിത്തപരമായ വികസനവും സംബന്ധിച്ച ചർച്ചകൾ പ്രധാനമാണെങ്കിലും അവ സെമികണ്ടക്ടർ മേഖലയിലെ ആവശ്യകതയെ ബാധിക്കില്ലെന്നാണ് വാധേരയുടെ വിലയിരുത്തൽ. ഉത്തരവാദിത്തമുള്ള AI വികസനം ഉറപ്പാക്കാനുള്ള ചർച്ചകൾ ‘സ്പീഡ് ബ്രേക്കറുകൾ’ പോലെയാണ്, എന്നാൽ അവ വികസനം നിർത്തിവയ്ക്കുന്ന ‘സ്റ്റോപ്പ് സൈൻ’ അല്ലെന്നും അദ്ദേഹം പറഞ്ഞു. AI മേഖലയുടെ വളർച്ച തുടരുമെന്നും അതോടെ GPU, കംപ്യൂട്ടിങ് ശേഷി, മെമ്മറി എന്നിവയ്ക്കുള്ള ആവശ്യകതയും വർധിക്കുമെന്നും വാധേര വ്യക്തമാക്കി.

Stories you may like

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യയിലെ ശക്തമായ ആഭ്യന്തര ആവശ്യകതയും കേന്ദ്രസർക്കാരിന്റെ നയങ്ങളും സെമികണ്ടക്ടർ മേഖലയിൽ വലിയ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ഇന്ത്യയുടെ ജനസംഖ്യ ലോകത്തിന്റെ അഞ്ചിലൊന്നിനടുത്താണെന്നും രാജ്യത്തെ ഡിജിറ്റൽവൽക്കരണം അതിവേഗം മുന്നേറുകയാണെന്നും വാധേര ചൂണ്ടിക്കാട്ടി. രാജ്യത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഭൂരിഭാഗത്തിനും ചിപ്പുകൾ ആവശ്യമായതിനാൽ, ഇന്ത്യ വലിയ തോതിൽ ചിപ്പുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അവയുടെ നിർമാണത്തിലും രാജ്യത്തിന് വലിയ പങ്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആഭ്യന്തര സെമികണ്ടക്ടർ ശേഷി വികസിപ്പിക്കുന്നതിൽ ഇതിനകം ശ്രദ്ധേയമായ പുരോഗതിയുണ്ടെന്നും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചതായും ചില യൂണിറ്റുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചതായും വാധേര പറഞ്ഞു. ആഗോള സാഹചര്യത്തിൽ ഇന്ത്യ സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായി മാറുകയാണെന്നും രാജ്യത്തിന്റെ ഭൗമരാഷ്ട്രീയ സാഹചര്യവും വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളും ശക്തമായ അനുകൂല ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെമികണ്ടക്ടർ മേഖലയിലെ നിക്ഷേപം ചിപ്പ് നിർമാണശാലകളിലും അസംബ്ലി യൂണിറ്റുകളിലും മാത്രം ഒതുങ്ങില്ലെന്നും ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ, വാതകങ്ങൾ, വെള്ളം, സബ്സ്ട്രേറ്റുകൾ, സേവനങ്ങൾ തുടങ്ങി വിശാലമായ വിതരണ ശൃംഖലയിലേക്കും വ്യാപിക്കുമെന്നും വാധേര പറഞ്ഞു. കൂടുതൽ ഫാബുകളും OSAT യൂണിറ്റുകളും ഉൽപ്പാദനത്തിലേക്ക് കടക്കുന്നതോടെ ഈ മേഖലകളിലും നിക്ഷേപം വർധിക്കുമെന്നാണ് പ്രതീക്ഷ.

സെമികണ്ടക്ടർ മേഖലയിൽ ആദ്യ ഘട്ട പദ്ധതിയായ ISM 1.0 സൃഷ്ടിച്ച മുന്നേറ്റത്തിന് പിന്നാലെ ISM 2.0 കൂടുതൽ ആനുകൂല്യങ്ങൾ നൽകിയതോടെ ആഗോള കമ്പനികൾക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും മേഖലയിൽ നിക്ഷേപിക്കാൻ കൂടുതൽ പ്രോത്സാഹനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട സെമികണ്ടക്ടർ പദ്ധതിയിലൂടെ ആഭ്യന്തര ഇക്കോസിസ്റ്റം വികസിപ്പിക്കാനും ആഗോള നിക്ഷേപം ആകർഷിക്കാനുമായി സർക്കാർ 1.27 ലക്ഷം കോടി രൂപയുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം രണ്ടാം ഘട്ട പദ്ധതിക്ക് കീഴിൽ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യവും ഇതിനകം ലഭിച്ചിട്ടുണ്ട്.

അപ്ലൈഡ് മെറ്റീരിയൽസ് 2035 വരെ ഇന്ത്യയിൽ 5 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതും ലാം റിസർച്ചിന്റെ 10,000 കോടി രൂപയുടെ നിർദേശവും ടാറ്റ ഇലക്ട്രോണിക്സിന്റെ ധോലേരയിലെ 363 ഏക്കർ വെൻഡർ പാർക്കും ഫ്യൂജിഫിലിമിന്റെ 800 കോടി രൂപയുടെ സെമികണ്ടക്ടർ മെറ്റീരിയൽസ് പ്ലാന്റും ഉൾപ്പെടെ നിരവധി വൻകിട പദ്ധതികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കാറുകൾ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ദൈനംദിന ഉപയോഗ ഉൽപ്പന്നങ്ങൾക്കൊപ്പം നിർണായക വൈദ്യുതി അടിസ്ഥാനസൗകര്യങ്ങളിലും ഇന്ത്യയുടെ സെമികണ്ടക്ടർ ശേഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് സെമികണ്ടക്ടർ യൂണിറ്റുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചതും ആഗോള കമ്പനികൾ ഇന്ത്യയിലെ പങ്കാളികളെയും നിക്ഷേപ കേന്ദ്രങ്ങളെയും തിരഞ്ഞെടുക്കുന്നതും രാജ്യത്തിന്റെ ചിപ്പ് തന്ത്രത്തിലുള്ള ആഗോള വിശ്വാസം വർധിച്ചതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞിരുന്നു. അടുത്ത വർഷങ്ങളിൽ ഇന്ത്യയിലെ യുവ സംരംഭകർ സ്വദേശീയമായി ക്വാൽകോം, ഇന്റൽ പോലുള്ള വൻകിട കമ്പനികൾ സൃഷ്ടിക്കുമെന്നും വൈഷ്ണവ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Tags: CHIP HUBGPU
Share
Tweet
Send
Share

Latest stories from this section

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

Latest News

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies