Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Business

ഷോറൂമുകൾ വേറെ ,ലാഭം വേറെ, പക്ഷേ പേര് ഒന്ന് ; തമ്മിലടിക്കാതെ സാമ്രാജ്യം വീതിച്ച ഭീമ സഹോദരന്മാർ

by Brave India Desk
Oct 9, 2026, 05:01 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

 

കയ്യിൽ കാശില്ലാതെ, മനസ്സിൽ ഒരു ബിസിനസ്സ് തുടങ്ങണമെന്ന ആഗ്രഹവുമായി നടന്ന ഒരു സാധാരണ യുവാവിന് മുന്നിൽ സ്വന്തം ഭാര്യ അണിഞ്ഞിരുന്ന വെള്ളിക്കൊലുസ് ഊരിനീട്ടിയിട്ട് ‘ഇത് വിറ്റ് നിങ്ങൾ തുടങ്ങിയോളൂ’ എന്ന് പറഞ്ഞ  നിമിഷം…. അന്ന് ആ വെള്ളിക്കൊലുസ് വിറ്റു കിട്ടിയ ചില്ലറത്തുട്ടുകളിൽ നിന്നാണ് ഇന്ന് കേരളത്തിലും വിദേശത്തുമായി പടർന്നുപന്തലിച്ച ഒരു സുവർണ്ണ സാമ്രാജ്യം പിറവിയെടുത്തത്! സ്വർണ്ണപ്പണിക്കാരനെ വീട്ടിൽ വരുത്തി, മാറ്റ് കുറയുമോ ചെമ്പ് കൂടുമോ എന്ന് പേടിച്ച് സാധാരണക്കാരൻ വിറച്ചുനിന്ന ആ അവിശ്വാസത്തിന്റെ കാലത്തിലേക്ക്, പണിതീർത്ത ആഭരണങ്ങൾ ആദ്യമായി ചില്ലുകൂടുകളിൽ പ്രദർശിപ്പിച്ച ആ വിപ്ലവം! ആലപ്പുഴയിലെ കൈത്തോടുകളുടെ ഓരത്തിരുന്ന് ആ മനുഷ്യൻ തുടങ്ങിയ മാന്ത്രിക തുടക്കം, ഇന്ന് മലയാളിക്ക് സ്വർണ്ണം എന്നാൽ വെറുമൊരു ലോഹമല്ല, മറിച്ച് വിശ്വാസത്തിന്റെ മറുപേരായി മാറിയ ആ സുവർണ്ണ ചരിത്രം—അതാണ് ‘ഭീമ’

Stories you may like

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

കഥയുടെ വേരുകൾ തിരഞ്ഞുപോയാൽ നമ്മൾ എത്തുന്നത് സ്വാതന്ത്ര്യത്തിന് മുൻപുള്ള 1925-ലെ ആലപ്പുഴയിലാണ്. കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് ക്ഷേത്രപൂജകൾക്കായി ആലപ്പുഴയിലെത്തിയ ഭീമ ഭട്ടാർ (Bhima Bhattar) എന്ന യുവാവിനെ കാത്തിരുന്നത് കൊടിയ ദാരിദ്ര്യമായിരുന്നു. പൂജകൾ കഴിഞ്ഞ് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ വീട്ടുചിലവുകൾ പോലും കൂട്ടിമുട്ടിക്കാൻ വിഷമിച്ച ആ നാളുകളിലാണ് സ്വന്തമായി എന്തെങ്കിലും ഒരു വ്യാപാരം തുടങ്ങണമെന്ന വാശി അദ്ദേഹത്തിന്റെ മനസ്സിൽ ഉടലെടുക്കുന്നത്. എന്നാൽ കൈയിലോ ഒരൊറ്റ നയാപൈസയുമില്ല! ഭർത്താവിന്റെ നെഞ്ചിലെ ആഗ്രഹവും നിസ്സഹായാവസ്ഥയും കണ്ടറിഞ്ഞ ഭാര്യ വനജ ഭീമ ഭട്ടാർ, തന്റെ കാലിൽ കിടന്ന ആ വെള്ളിക്കൊലുസ് ഊരി അദ്ദേഹത്തിന്റെ കൈകളിൽ വെച്ചുകൊടുത്തു. ആ വെള്ളിക്കൊലുസ് വിറ്റു കിട്ടിയ തുക മൂലധനമാക്കി, വെള്ളിയാഭരണങ്ങളും പൂജാപാത്രങ്ങളും വിൽക്കുന്ന ചെറിയൊരു വ്യാപാരത്തിനാണ് ആലപ്പുഴ മുല്ലയ്ക്കലിലെ തെരുവിൽ ഭീമ ഭട്ടാർ തുടക്കമിട്ടത്. ഭാര്യയുടെ ആ ത്യാഗവും ആദ്യ വിറ്റുവരവും തങ്ങളുടെ ഭാഗ്യമാണെന്ന് വിശ്വസിച്ചതുകൊണ്ടാണ്, ഇന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള നൂറിലധികം ഭീമ ഷോറൂമുകളിൽ ഒരു പ്രത്യേക വെള്ളി പൂജാ സെക്ഷൻ അവർ ഭക്തിപൂർവ്വം ഇന്നും നിലനിർത്തുന്നത്!

അക്കാലത്ത് കേരളത്തിൽ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വല്ലാത്തൊരു അഗ്നിപരീക്ഷയായിരുന്നു. വിവാഹത്തിന് മാസങ്ങൾക്ക് മുൻപേ സ്വർണ്ണപ്പണിക്കാരെ വീട്ടിൽ വിളിച്ച് ഇരുത്തണം, അവരുടെ മുന്നിൽ കാവലിരിക്കണം, എന്നിട്ടും കിട്ടുന്ന ആഭരണത്തിൽ എത്രമാത്രം മാറ്റ് കുറഞ്ഞിട്ടുണ്ടെന്ന് അറിയാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. ഇവിടെയാണ് ഭീമ ഭട്ടാർ കേരളത്തിന്റെ വാണിജ്യ ചരിത്രത്തെത്തന്നെ അട്ടിമറിച്ച ആ വൻ വിപ്ലവം കൊണ്ടുവന്നത്. 1925-ൽ അദ്ദേഹം ആരംഭിച്ച കടയിലൂടെ, മുൻകൂട്ടി പണിതീർത്ത റെഡിമെയ്ഡ് ആഭരണങ്ങൾ (Ready-made jewellery) ചില്ലുകൂടുകളിൽ നിരത്തി വെച്ച് വിൽക്കുന്ന ഷോറൂം സംസ്കാരം അദ്ദേഹം നാടിന് പരിചയപ്പെടുത്തി. കല്ലും ചെമ്പും കലരാത്ത ശുദ്ധമായ സ്വർണ്ണം, നോക്കിക്കണ്ട്, ഇഷ്ടപ്പെട്ടത് അപ്പോൾത്തന്നെ വാങ്ങിപ്പോകാമെന്ന ആ ആശയം ജനങ്ങളെ അത്ഭുതപ്പെടുത്തി.

വെറുമൊരു മുതലാളിയായി  ക്യാബിനുള്ളിൽ ഒതുങ്ങിയിരിക്കാൻ ഭീമ ഭട്ടാർ ഒരിക്കലും തയ്യാറായില്ല. പകരം, അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ കടയുടെ കൗണ്ടറുകളിൽ ഉപഭോക്താക്കൾക്കൊപ്പം നിന്നു. സ്വർണ്ണം വാങ്ങാൻ വരുന്ന പാവപ്പെട്ടവരുടെയും പണക്കാരുടെയും ആവശ്യങ്ങളും പരാതികളും അദ്ദേഹം നേരിട്ട് കേട്ടു. ഉപഭോക്താക്കളുടെ സൗകര്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ എയർ കണ്ടീഷൻഡ് ജ്വല്ലറി ഷോറൂം തുറന്നതും ഭീമയായിരുന്നു. കൃത്യമായ തൂക്കവും മായം കലരാത്ത മാറ്റും ഓരോ ആഭരണത്തിലും ഉറപ്പുവരുത്തിയതോടെ, ‘സ്നേഹം പോലെ പരിശുദ്ധം’ എന്നത് വെറുമൊരു പരസ്യവാചകമായിരുന്നില്ല, മറിച്ച് മലയാളി ഹൃദയങ്ങളിൽ ഉറപ്പിച്ച വിശ്വാസത്തിന്റെ പ്രതിജ്ഞാപത്രമായി മാറി.

കാലം മാറി, ഭീമ ഭത്താറുടെ അഞ്ച് ആൺമക്കൾ ബിസിനസ്സിലേക്ക് കടന്നുവന്നതോടെ ഭീമ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും തങ്ങളുടെ കൊട്ടാരസദൃശ്യമായ ഷോറൂമുകൾ തുറന്നു. പിന്നീട് കുടുംബങ്ങൾ വളർന്ന് ബിസിനസ്സ് വിപുലീകരിക്കേണ്ടി വന്നപ്പോൾ, സാധാരണ കോർപ്പറേറ്റ് കുടുംബങ്ങളിൽ കാണാറുള്ളതുപോലെ തമ്മിലടിച്ച് തകരാൻ അവർ തയ്യാറായില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കർണാടക, തമിഴ്നാട് എന്നിങ്ങനെ ഓരോ സഹോദരന്മാരും തങ്ങളുടെ മേഖലകളിലെ ഷോറൂമുകളുടെ നടത്തിപ്പും ലാഭവും തികച്ചും സ്വതന്ത്രമായി വിഭജിച്ചെടുത്തു. ഷോറൂമുകൾ വേറെ, വരുമാനം വേറെ, മാനേജ്മെന്റ് വേറെ—പക്ഷേ ‘ഭീമ’ എന്ന ഒരൊറ്റ ബ്രാൻഡ് നെയിമിലും, അണുവിട മാറ്റമില്ലാത്ത ആ ‘ഭീമ ബോയ്’ ലോഗോയിലും, അച്ഛൻ പഠിപ്പിച്ച ആ പരിശുദ്ധമായ സത്യസന്ധതയിലും അവർ ഒറ്റക്കെട്ടായി നിലകൊണ്ടു!

പരമ്പരാഗതമായി പുരുഷന്മാർ മാത്രം നിയന്ത്രിച്ചിരുന്ന സ്വർണ്ണ വ്യാപാരത്തിലേക്ക്, ഭീമയുടെ മൂന്നാം തലമുറയിലെ പെൺകുട്ടികൾ ഷോറൂം മാനേജർമാരായും ക്രിയേറ്റീവ് ഡിസൈനർമാരായും സധൈര്യം കടന്നുവന്നു. ട്രാൻസ്‌ജെൻഡർ യുവതിയുടെ വിവാഹത്തെ പശ്ചാത്തലമാക്കി അവർ നിർമ്മിച്ച പരസ്യം പരമ്പരാഗത ചിന്താഗതികളെ പൊളിച്ചെഴുതിക്കൊണ്ട് ലോകശ്രദ്ധ നേടി. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ചെറുപ്പക്കാർക്കായി ഭാരം കുറഞ്ഞ പതിനെട്ട് ക്യാരറ്റ് ഡയമണ്ട് ആഭരണങ്ങൾ അവതരിപ്പിക്കുമ്പോഴും, കേരളത്തിന്റെ തനതായ കാശുമാലയും പാലയ്ക്കാമാലയും നാഗപടത്താലിയും നിർമ്മിക്കുന്നതിൽ ഇന്നും ഭീമയെ വെല്ലാൻ മറ്റാരുമില്ലെന്ന നിലവാരം അവർ കാത്തുസൂക്ഷിച്ചു.

ഭാര്യയുടെ കാലിലെ ഒരു വെള്ളി കൊലുസ് വിറ്റു കിട്ടിയ ചില്ലറത്തുട്ടുകളിൽ നിന്ന് തുടങ്ങി, ഇന്ന് നൂറിലധികം ഷോറൂമുകളും ഏഴായിരത്തിലധികം ജീവനക്കാരുമായി ഒരു നൂറ്റാണ്ടിന്റെ സുവർണ്ണ നിറവിൽ തലയുയർത്തി നിൽക്കുന്ന ഭീമ, വെറുമൊരു സ്വർണ്ണക്കച്ചവടത്തിന്റെ കഥയല്ല; മറിച്ച് സാധാരണക്കാരന്റെ വിശ്വാസ്യതയെക്കാൾ വലിയൊരു സമ്പാദ്യവും മൂലധനവും ലോകത്തില്ലെന്ന് തെളിയിച്ച കേരളത്തിന്റെ എക്കാലത്തെയും വലിയ അഭിമാന ഇതിഹാസമാണ്!

Tags: businessbhima jewellery
Share
Tweet
Send
Share

Latest stories from this section

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

Latest News

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായേനേ’; നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി, നീതിക്കായി കുടുംബം!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies